Tokyo Olympics : 49ത് വർഷത്തിന് ശേഷം പ്രതാപം വീണ്ടെടുക്കാൻ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. അഭിമാനമായി PR Sreejesh
Indian Hockey Team മത്സരത്തിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ബ്രിട്ടണെ ഒന്നിനെതിരെ രണ്ട് ഗോളികൾക്കാണ് ഇന്ത്യ തകർത്തത്. 1972ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ഹോക്കിയിൽ ഒളിമ്പിക്സ് സെമിയിൽ പ്രവേശിക്കുന്നത്.
Tokyo : ടോക്കിയോ ഒളിമ്പിക്സ് 2020ലെ (Tokyo Olympics 2020) ഹോക്കി (Indian Hockey Team) മത്സരത്തിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ബ്രിട്ടണെ ഒന്നിനെതിരെ രണ്ട് ഗോളികൾക്കാണ് ഇന്ത്യ തകർത്തത്. 1972ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ഹോക്കിയിൽ ഒളിമ്പിക്സ് സെമിയിൽ പ്രവേശിക്കുന്നത്. 1980തിൽ ഇന്ത്യ സ്വർണം നേടിയിരുന്നെങ്കിലും അന്ന് നോക്കൌട്ട് മത്സരങ്ങൾ ഇല്ലായിരുന്നു.
സെമിയിൽ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി. ഏഴാം മിനിറ്റിൽ ദിൽപ്രീത് സിങ്, 16-ാം മിനിറ്റിൽ ഗുർജന്ത് സിങ്, 57-ാം മിനിറ്റി. ഹാർദിക് സിങ് എന്നിവാരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. മലയാളി താരം ഗോൾ കീപ്പർ ആ ശ്രീജേഷിന്റെ പ്രകടനം എടുത്ത് പറയത്തക്കവയാണ്. 2018 കോമൺവെൽത്ത് ഗെയിസിൽ വെങ്കല പോരാട്ടത്തിൽ ബ്രിട്ടണോടേറ്റ തോൽവിക്കുള്ള പ്രതികാരമായിരുന്നു ഇന്ന് ഇന്ത്യ നടത്തിയത്.
ന്യൂസിലാൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ ഹോക്കി ടോക്കിയോ യാത്ര ആരംഭിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ഓസ്ട്രേലിയയോട് തോൽക്കേണ്ടി വന്നത് ഇന്ത്യയുടെ യാത്രയ്ക്ക് ക്ഷീണമായിരുന്നു.
ALSO READ : Breaking...!! Tokyo Olympics 2020: വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം, യശസ്സുയര്‍ത്തി PV Sindhu
എന്നാൽ ആ പരാജയത്തിന്റെ ഭാരം അടുത്ത മത്സരത്തിൽ സ്പെയിൻ നൽകി ഇന്ത്യ ക്വാർട്ടർ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ചാമ്പ്യന്മാരായ അർജന്റീനയെയും ജപ്പാനെയും തകർത്തുമാണ് ക്വാർട്ടറിൽ പ്രവേശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...