യൂട്യൂബിൽ ജാവലിനെറിഞ്ഞ് നീരജ് ചോപ്ര; ഒളിമ്പിക് ജേതാവിന്റെ വീഡിയോകൾ ഇനി സ്വന്തം ചാനലിൽ...
പുതു തലമുറയിലെ ഇന്ത്യൻ അത്‌ലറ്റുകളെ സഹായിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് സ്വന്തമായി ഒരു ചാനൽ ആരംഭിക്കുന്നതെന്നും താൻ വളരെ ആവേശത്തിലാണെന്നും നീരജ് ചോപ്ര പറയുന്നു.
അടുത്ത തലമുറയിലെ ഇന്ത്യൻ അത്‌ലറ്റുകൾക്ക് മാർഗനിർദേശം നൽകുക എന്നതാണ് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര യുട്യൂബ് ചാനൽ ആരംഭിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. തന്റെ സ്‌പോർട്‌സ്, ഫിറ്റ്‌നസ് വീഡിയോകൾ തന്നെയാണ് ചാനലിന്റെ പ്രധാന ഉള്ളടക്കം.
ഹ്രസ്വവും ദീർഘവുമായ രൂപത്തിൽ വീഡിയോകൾ യൂട്യൂബ് പ്രേക്ഷകരിലേക്ക് എത്തും. തന്റെ ജീവിതത്തിൽ നിന്നുള്ള കാഴ്ചകളും ആരാധകരുമായി പങ്കിടാനാണ് നീരജ് ചോപ്ര ലക്ഷ്യമിടുന്നത്.
പുതു തലമുറയിലെ ഇന്ത്യൻ അത്‌ലറ്റുകളെ സഹായിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് സ്വന്തമായി ഒരു ചാനൽ ആരംഭിക്കുന്നതെന്നും താൻ വളരെ ആവേശത്തിലാണെന്നും നീരജ് ചോപ്ര പറയുന്നു. ഒരു കായികതാരമെന്ന നിലയിലുള്ള ഒളിമ്പിക് ജേതാവിന്റെ ജീവിത യാത്രയും ഒപ്പം രസകരമായ സംഭവങ്ങളുമുൾപ്പെടെ വരും ദിവസങ്ങളിൽ പുറത്ത് വരും. അതിനൊപ്പം തന്നെ ആരാധകർക്കായി പരിശീലന രീതിയുടെയും ഫിറ്റ്നസിന്റെയും കാഴ്ചകളും ചാനലിലൂടെ കാണാനാകും.
യൂട്യൂബിലേക്കുള്ള വരവ് കഴിഞ്ഞ ദിവസമാണ് നീരജ് ആരാധകരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിലുള്ള തന്റെ 7 മില്യൺ ആരാധകരാണ് നീരജിനുള്ളത്. ചെറുപ്പം മുതൽ യൂട്യൂബ് വീഡിയോകൾ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ലോകോത്തര ജാവലിൻ പ്രതിഭകളെ അടുത്തറിയാൻ അതിലൂടെ കഴിഞ്ഞതായും അദ്ദേഹം പറയുന്നു.
ഈ വർഷം നടക്കുന്ന അത്‌ലറ്റിക്‌സ് വേൾഡ് ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ പ്രധാന ഇവന്റുകൾക്കായുള്ള തയ്യാറെടുപ്പിൽ കൂടിയാണ് നീരജ് ചോപ്ര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...