തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍‍ഡ് ട്വന്‍റി-ട്വന്‍റിയ്ക്ക് ശേഷം വലിയ പ്രതീക്ഷകളുമായി തിരുവനന്തപുരത്തെ കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താന്‍ സ്റ്റേഡിയം സജ്ജമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. മത്സരങ്ങള്‍ അനുവദിക്കുന്നതിന് ബി.സി.സി.ഐക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപേക്ഷ നല്‍കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഐ.പി.എല്ലിന് തയ്യാറാണെന്നും ബി.സി.സി.എെയും ഫ്രാഞ്ചൈസികളുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. 


ഇന്ത്യ-ന്യൂസിലന്‍‍ഡ് ട്വന്‍റി-ട്വന്‍റിയ്ക്ക് വേദിയായ സ്റ്റേഡിയം ക്യാപ്റ്റന്‍ കോഹ്ലിയുടെയും മറ്റ് ക്രിക്കറ്റ് താരങ്ങളുടെയും പ്രശംസ നേടിയിരുന്നു. കനത്ത മഴയുണ്ടായിട്ടും കളി കാണാന്‍ കാണികള്‍ സംയമനത്തോടെ കാത്തിരുന്നു. കൂടാതെ, മഴയ്ക്കു ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ മൈതാനം കളിയ്ക്ക് തയ്യാറാക്കാന്‍ സ്റ്റേഡിയം സ്റ്റാഫ് കാഴ്ച വച്ച ഉത്സാഹവും അന്തര്‍ദേശീയ പ്രശംസ നേടുന്നതിന് വഴി വച്ചു. ഇതെല്ലാം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.