Paris : യുവേഫ ചാമ്പ്യൻസ് ലീഗിൽ ലയണൽ (Lionel Messi) മെസിയുടെ ഇരട്ട ഗോളിൽ ആർബി ലെയ്പ്സിഗിനെ മറികടന്ന് PSG. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് വമ്പന്മാർ ജർമൻ ക്ലബിനെ തോൽപ്പിച്ചത്. മറ്റ് മത്സരങ്ങളിൽ ഇംഗ്ലീഷ് പ്രമീയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി (Manchester City) ക്ലബ് ബ്രുജ്ജിനെയും റയൽ മാഡ്രിഡ് (Real Madrid) ഷാക്തർ ഡൊനെറ്റ്സ്കെയും അയാക്സ് (Ajax) ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

എതിരില്ലാത്ത ഗോളുകൾക്കായിരുന്നു മാഡ്രിഡിന്റെയും ആയാക്സിന്റെയും ജയം. മാഡ്രിഡ് മറുപടിയില്ലാത്ത 5 ഗോളുകൾക്കാണ് ഉക്രെനിയൻ ടീമിനെ തകർത്തത്. താരനിപിടമായ ഡോർട്ട്മുണ്ടിനെ സ്വന്തം മൈതാനത്ത് വരുത്തി അയാക്സ് തകർത്ത് എതിരില്ലാത്ത നാല് ഗോളുകൾക്കും. ഒന്നിനെതിരെ 5 ഗോളികൾ നേടിയാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരുടെ ജയം.


ALSO READ : Scotland Cricket Jersey: ലോകകപ്പ് ജഴ്‌സി ഡിസൈന്‍ ചെയ്ത 12കാരിയെ പരിചയപ്പെടുത്തി സ്കോട്ലാൻഡ് ക്രിക്കറ്റ് ടീം


ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമാണ് മെസിയുടെ ഇരട്ട ഗോൾ നേട്ടത്തിൽ പിഎസ്ജിയുടെ ജയം. 9-ാം മനിറ്റിൽ കിലിയൻ ഉംബാപ്പയുടെ ഗോളിൽ മുന്നിലെത്തിയ PSG, 28-ാം മിനിറ്റിൽ ആന്ദ്രെ സിൽവയുടെ ഗോളിൽ സമനില വഴങ്ങുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ നോർഡി മ്യുക്കിലേയുടെ ഗോളിൽ ലെയ്പ്സിഹ് ലീഡ് ഉയർത്തുകയും ചെയ്തു. 


എന്നാൽ ആ ലീഡിന്റെ ആഘോഷം പത്ത് മിനിറ്റ് മാത്രമെ ഉണ്ടായിരുന്നുള്ളു. 67-ാം മിനിറ്റിൽ ലെയ്പ്സിഗ് താരത്തിന്റെ പിഴവിൽ ബോൾ പിടിച്ചെടുത്ത് മുന്നേറിയ ഉംബാപ്പെ മെസിക്ക് പാസ് നൽകി. ഗോൾ കീപ്പറെ തടുക്കാൻ സാധിക്കാത്തവിധം പോസ്റ്റിന്റെ വലത് കോണിലേക്ക് പന്ത് തുടുത്ത് വിട്ടെങ്കിലും ബാറിൽ തട്ടി വലയ്ക്കുള്ളിലേക്ക് പ്രവേശിച്ചില്ല. എന്നിരുന്നാലും പന്ത്  ബാറിൽ തട്ടിയെത്തിയത് മെസി കാലിലേക്കായിരുന്നു. അത് താരം കൃത്യമായി വലയിലേക്കെത്തിക്കുകയും ചെയ്തു. തുടർന്ന് 74-ാമ മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസി ഒരു പനേഗയിലുടെ ജർമൻ ക്ലബിന്റെ വലയിലേക്കെത്തിക്കുകയും ചെയ്തു."


ALSO READ : T-20 WorldCup: 4 പന്തിൽ 4 വിക്കറ്റ്; ട്വന്റി-20 ലോകകപ്പില്‍ വിസ്മയമായി കെര്‍ട്ടിസ് കാംഫെര്‍


മറ്റൊരു വാശിയേറിയ മത്സരത്തിൽ ലാലിഗാ ചാമ്പ്യന്മാരയ അത്ലറ്റികോ മാഡ്രിഡിനെ ഇംഗ്ലീഷ് വമ്പന്മാരയ ലിവർപൂൾ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. സ്പാനിഷ് ക്ലബിനായി ഇരട്ട ഗോൾ നേടിയ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാൻ റെഡ് കാർഡ് കണ്ട് പുറത്തായതിന് ശേഷമാണ് പെനാൽറ്റിയിലൂടെ ലിവർപൂൾ വിജയ ഗോൾ കണ്ടെത്തിയത്. വാശീയേറിയ ആദ്യ പകുതിയിലാണ് നാല് ഗോളുകൾ പിറന്നത്. ലിവർപൂളിനായി മുഹമ്മദ് സലാ രണ്ടും നാബി കെയ്ത്ത ഒരു ഗോളും നേടി.


മറ്റ് മത്സരങ്ങളിലായി തർക്കിഷ് ക്ലബ് ബെസ്കിറ്റാസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സ്പോർട്ടിങ് തകർത്തു. മോൾഡോവിൻ ക്ലബ് ഷെറീഫിനെ സിരി എ ചാമ്പ്യന്മാരായ ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. അതേസമയം ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനെ പോർട്ടോ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിക്കുകയും ചെയ്തു.


ALSO READ : First Retention Card for MS Dhoni: 'തല'യെ വിടാതെ CSK, മെഗാ താരലേലത്തിൽ ആദ്യ റിടെൻഷൻ കാർഡ് ധോണിക്ക്


ചാമ്പ്യൻസ് ലീഗിൽ ഇന്ന് നിർണായക മത്സരത്തിൽ ബാഴ്സലോണ ഡൈനാമോ ക്യീവിനെയും  മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റ്ലാന്റെയും നേരിടും. മറ്റ് മത്സരങ്ങളിലായി ബയൺ മ്യൂണിക്കും യുവന്റസും നിലവിലെ ചാമ്പ്യന്മാരായ ചെൽസിയും ഇന്നിറങ്ങും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.