UEFA Champions League 2022-23 : യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർക്ക് സമനില പൂട്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ യുക്രൈനിയൻ ക്ലബ് ഷാക്തർ സമനിലയിൽ തളച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് സ്പാനിഷ് വമ്പന്മാർ തങ്ങളുടെ സമനില ഗോൾ കണ്ടെത്തിയത്. അതേസമയം മറ്റൊരു മത്സരത്തിൽ പ്രീമിയർ ലീഗ് ടീം മാഞ്ചസ്റ്റർ സിറ്റിയെ ഡാനിഷ് ക്ലബ് കോപ്പൻഹേഗൻ എഫ്സി ഗോൾരഹിത സമനിലയിൽ കുരുക്കി. ഒപ്പം ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ അവരുടെ തട്ടകത്തിൽ വെച്ച് പോർച്ചുഗൽ ക്ലബ് ബെനിഫിക്ക സമനിലയിൽ പൂട്ടി. കൂടാതെ ഡൈനാമോ സാഗെർബ് ആർബി സാൽസ്ബെർഗ് മത്സരവും ബൊറൂസിയ ഡോർട്ട്മുണ്ട് സെവ്വിയ പോരാട്ടവും സമനിലയിൽ പിരിയുകയായിരുന്നു. അതേസമയം മൂന്ന് മത്സരങ്ങളിൽ കൃത്യമായ ഫലം ഉണ്ടാകുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇസ്രായേലി ക്ലബ് മക്കാബി ഹെയ്ഫാ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ തോൽപ്പിച്ചു. ഒമർ അത്സിലിന്റെ ഇരട്ട ഗോളിലായിരുന്നു ഇസ്രായേലി ക്ലബിന്റെ അട്ടിമറി ജയം. യുവന്റസിനെ കൂടാതെ ഇറ്റാലിയൻ ക്ലബായ എസി മിലാനും ചാമ്പ്യൻസ് ലീഗിൽ തോൽവി നേരിടേണ്ടി വന്നു. സ്വന്ത് തട്ടകത്തിൽ ഇംഗ്ലീഷ് ക്ലബായ ചെൽസിയോട് എതിരില്ലാത്ത രണ്ട് ഗോളുൾക്കാണ് മിലാന്റെ തോൽവി. 18-ാം മിനിറ്റിൽ മുൻ ചെൽസി താരം ഫിക്കായോ തൊമോരി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇറ്റാലിയൻ ക്ലബ് പ്രതിരോധത്തിലാകുകയായിരുന്നു. ജോർജ്ജീനോയും ഔബുമയാങ് എന്നിവരാണ് ചെൽസിക്കായി ഗോൾ കണ്ടെത്തിയത്. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജർമൻ ക്ലബായ ആർബി ലെയ്പ്സിഗ് സ്കോട്ടിഷ് ക്ലബായ സെൽട്ടിക്കിനെ തോൽപ്പിച്ചത്.


ALSO READ : Viral Video : റെയിൻബോ ഫ്ലിക്കെടുത്ത് മന്ത്രി കിരൺ റിജിജു; വീഡിയോ വൈറൽ


ചാമ്പ്യൻസ് ലീഗിൽ സമനില മേള


ഇന്നലെ നടന്ന മത്സരങ്ങളിൽ ബഹുഭൂരിപക്ഷം മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. പല ലീഗുകളിലെ വമ്പന്മാരെ കുഞ്ഞൻ ടീമുകൾ സമനിലയിൽ കുരുക്കുകയായിരുന്നു. എർലിങ് ഹാലൻഡ് ഉൾപ്പെടെയുള്ള സിറ്റിയുടെ വമ്പൻ മുന്നേറ്റ നിരയെ ഗോൾ അടിപ്പിക്കാതെ പിടിച്ച് നിർത്തിയുകായയിരുന്നു ഡാനിഷ് ക്ലബ് കോപ്പൻഹേഗൻ എഫ്സി. 30-ാം മിനിറ്റിൽ സെർജിയോ ഗോമെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇംഗ്ലീഷ് ക്ലബ് പ്രതിരോധത്തിലാകുകയും ചെയ്തു. മറ്റൊരു മത്സരത്തിൽ പിഎസ്ജിക്ക് തങ്ങളുടെ തട്ടകത്തിൽ സമനില ഏറ്റുവാങ്ങേണ്ടി വന്നു. ലയണൽ മെസി ഇല്ലാതെ ഇറങ്ങിയ ഫ്രഞ്ച് ക്ലബിനെ ബെനിഫിക്ക സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇരു ടീമും ഓരോ ഗോളുകൾ വീതം നേടി. പിഎസ്ജിക്കായി ക്യിലിയൻ എംബാപ്പെയും പോർച്ചുഗൽ ക്ലബിനായി ഷാവോ മാരിയോയുമാണ് ഗോൾ കണ്ടെത്തിയത്. ഇരു ഗോളുകളും പെനാൽറ്റിയിലൂടെയാണ് കണ്ടെത്തിയത്.


റയലിനെ വീണ്ടും ഭയപ്പെടുത്തി ഷാക്തർ


നിലവിലെ ചാമ്പ്യന്മാരെ റയൽ മാഡ്രിഡിന് വീണ്ടും ഷാക്തരുടെ ഭീഷിണി. സ്പാനിഷ് വമ്പന്മാർ യുക്രൈനിയൻ ക്ലബിനെ അവരുടെ തട്ടകത്തിൽ നേരിട്ടപ്പോൾ പലപ്പോഴും മാഡ്രിഡിനെ ഷാക്തർ ഒന്ന് ഭയപ്പെടുത്തുമായിരുന്നു. 2020-21 സീസണിൽ രണ്ട് മത്സരങ്ങളിലും തോൽപിച്ച. അവയ്ക്കെല്ലാം കഴിഞ്ഞ സീസണിൽ റയൽ മറുപടി നൽകിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ റയലിനെ അവരുടെ തട്ടകത്തിൽ ഷാക്തർ വിറപ്പിച്ചിരുന്നു. ഈ സീസണിലും ഷാക്തർ റയലിന് വിറപ്പിക്കുന്നത് തുടരുകയാണ്. സീസണിലെ ആദ്യ മത്സരത്തിൽ 2-1ന് ഷാക്തറിനെ തോൽപ്പിച്ചെങ്കിലും ജയം അത്രകണ്ട ആധികാരികമായിരുന്നില്ല. ഇപ്പോഴിത സീസണിലെ രണ്ടാം മത്സരത്തിൽ റയലിനെ സമനിലയിൽ കുരുക്കിയിരിക്കുകയാണ് യുക്രൈനിയൻ ക്ലബ്. ഒലെക്സാന്ദർ സുബ്കോവാണ് ഷാക്തറിനായി ഗോൾ കണ്ടെത്തിയത്. 95-ാം മിനിറ്റിൽ അന്റോണിയോ റുഡിഗറാണ് സ്പാനിഷ് ക്ലബിനായി സമനില ഗോൾ കണ്ടെത്തിയത്. മറ്റ് മത്സരങ്ങളിലായി ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്രെബ് ഓസ്ട്രിയൻ ടീമായ ആർബി സാൽസ്ബെർഗ് പോരാട്ടം സമനിലയിൽ പിരിഞ്ഞു. ബൊറൂസിയ ഡോർട്ട്മുണ്ട് സെവ്വിയ്യ മത്സരവും സമനിലയിൽ അവസാനിക്കുകയായിരുന്നു.


ചാമ്പ്യൻസ് ലീഗിൽ ഇന്ന് നപ്പോളി അയാക്സും അത്ലെറ്റികോ മാഡ്രിഡ് ക്ലബ് ബ്രഗ്ഗും ബയേർ ലെവറൂക്സെൻ പോർട്ടോയെയും റേഞ്ചേഴ്സ് ലിവർപൂളിനെയും നേരിടും. വമ്പൻ പോരാട്ടമായി ബാർസലോണ ഇന്റർ മിലാനുമായി ഏറ്റമുട്ടും. കൂടാതെ വിക്ടോറിയ പ്ലസെൻ ബയൺ മ്യുണിക്കിനെയും ടോട്നാ ഫ്രാങ്കഫ്രട്ടിനെയും സ്പോർട്ടിങ് എഫ്സി ഫ്രഞ്ച് ഒളിമ്പിക് മാഴ്സയെ നേരിടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.