Euro 2020 : ഇറ്റലിക്ക് വീണ്ടും 3-0 ജയം, സ്വിറ്റസർലാൻഡിനെ തകർത്ത് അസൂറികൾ യൂറോയുടെ പ്രീ-ക്വാർട്ടർ ഉറപ്പിച്ചു
Manuel Locatelli ഇരട്ട ഗോൾ. സ്ട്രൈക്കർ സിറോ ഇമൊബൈലാണ് (Ciro Immobile) മൂന്നമാത്തെ ഗോൾ സ്വന്തമാക്കിയത്.
Rome : യൂറോ കപ്പിൽ (Euro 2020) തുടർച്ചയായി രണ്ടാം തവണയും 3-0ത്തിന് തന്നെ ജയിച്ച് ഇറ്റലി (Italy). ഗ്രൂപ്പ് എയിലെ (Euro Group A) രണ്ടാം മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ (Switzerland) തകർത്ത് ഇറ്റലി പ്രീ-ക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു. യുവ മധ്യനിര താരം മാനവേൽ ലൊക്കാറ്റെല്ലിക്ക് (Manuel Locatelli) ഇരട്ട ഗോൾ. സ്ട്രൈക്കർ സിറോ ഇമൊബൈലാണ് (Ciro Immobile) മൂന്നമാത്തെ ഗോൾ സ്വന്തമാക്കിയത്.
ആദ്യ മത്സരത്തിൽ തർക്കിക്കെതിരെ ഇതെ സ്കോറിലാണ് ഇറ്റലി ജയിച്ചത്. ഇന്നത്തെ ജയത്തോടെ അസൂറികൾ തുടർച്ചയായി 29 മത്സരങ്ങളിലാണ് പരാജയം എന്താണ് അറിയാതിരിക്കുന്നത്.
പതിവ് പോലെ തന്നെ ആദ്യം എതിരാളിക്കായി ഒന്ന് അഴിഞ്ഞ ഇറ്റലി പിന്നീട് പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ആദ്യം മിനിറ്റുകളിൽ സ്വിറ്റസർലാൻഡിനെ മുന്നേറ്റം ഒഴിച്ച് നിർത്തിയാൽ മത്സരത്തിൽ ഉടനീളം ഇറ്റലിയുടെ ആധിപത്യമായിരുന്നു.
20 മിനിറ്റിലാണ് സ്വസ് ഗോൾ വല ആദ്യം കുലുങ്ങിയത്. പ്രതിരോധ താരം കില്ലിനിയുടെ ഗോൾ താരത്തിന്റെ കൈയ്യിൽ തട്ടിയതിനെ തുടർന്ന് വാർ അസാധുവാക്കുകയായിരുന്നു. അതിന് തൊട്ടുപിന്നാലെ കില്ലിനി പരിക്കേറ്റ് കളം വിടുകയും ചെയ്തു.
ALSO READ : Cristiano Ronaldo: റൊണാള്‍ഡോ ചതിച്ചു, Coca-Colaയ്ക്ക് 4 ബില്യണ്‍ ഡോളറിന്‍റെ നഷ്ടം
തുടർന്ന് 26-ാം മിനിറ്റിൽ ബെറാഡിയുടെ നൽകിയ പാസ് അനയാസം ലൊക്കറ്റെല്ലി ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ യൂറോ 2020ൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറ്റി ലൊക്കറ്റെലി.
ശേഷം രണ്ടാം പകുതിയിൽ ഒരു മറപടി നൽകാനുള്ള സ്വിസ് ടീമിന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കി 52-ാം മിനിറ്റിൽ ലൊക്കറ്റെലി തന്നെ ഇറ്റലിയുടെ ലീഡ് ഉയർത്തി. ബോക്സിന്റെ തൊട്ട് പുറത്ത് നിന്ന് പോസ്റ്റിന്റെ വലത് മൂലയിലേക്ക് അത്യുഗ്രൻ ഷോട്ട്.
പരാജയം ഏകദേശം ഉറപ്പിച്ച സ്വറ്റ്സർലാൻഡിനെ തോൽവിയുടെ ആഴം വർധിപ്പിക്കാൻ 88-ാം മിനിറ്റിൽ സിറോ ഇമൊബെലെ മൂന്നാമത്തെ ഗോളും സ്വന്തമാക്കി. ഇതിന് മുമ്പ് പല അവസരങ്ങളും നഷ്ടപ്പെടുത്തിയ ഇമൊബെലെക്ക് ലഭിച്ച ഒരു അവസരം കൂടിയാണ് ഈ ഗോൾ.
യൂറോയിൽ മറ്റ് രണ്ട് മത്സരങ്ങളിലായി വെയിൽസ് തർക്കിയെയും റഷ്യ ഫിൻലാൻഡിനെയും തോൽപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് റഷ്യ ഫിൻലാൻഡിനെ തകർത്തത്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കവെ അലെക്സൽ മിറാഞ്ചുവിലൂടെയാണ് റഷ്യ ഏക ഗോൾ സ്വന്തമാക്കിയത്.
മറുപടിയില്ലാത്ത രണ്ട് ഗോളികൾക്കായിരുന്നു വെയിൽസിന്റെ ജയം. വെയിൽസ് സൂപ്പർ താരം ഗെരാത് ബെയിൽ പെനാൽറ്റി നഷ്ടമാക്കിയിരുന്നു. എന്നിരുന്നാലും മത്സരത്തിൽ മിക്ക് വെൽസ് ആക്രമണത്തിന്റെ ചുക്കാൻ പിടിച്ചത് ബെയിൽ തന്നെയായിരുന്നു. ആരോൺ റാംസിയും കൊണോർ റോബെർട്ട്സുമാണ് വെയിൽസിനായി ഗോളുകൾ നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...