ബോളിങ്ങിലെ വേഗതയിൽ തന്റെ തന്നെ റെക്കോർഡുകൾ തിരുത്തി കുറിക്കുകയാണ് ഇന്ത്യൻ യുവ താരം ഉമ്രാൻ മാലിക്ക്. ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഗുവാഹത്തിയിൽ വെച്ച് നടന്ന ആദ്യ മത്സരത്തിലാണ് ഇന്ത്യയുടെ ജമ്മു താരം തന്റെ തന്നെ റെക്കോർഡ് തിരുത്തി കുറിച്ചത്. 156 കിലോ മീറ്റർ വേഗതയിൽ പന്തെറിഞ്ഞ താരം ലങ്കയ്ക്കെതിരെ നടന്ന ട്വന്റി 20 പരമ്പരയിൽ താരം തന്നെ സൃഷ്ടിച്ച റെക്കോർഡാണ് ഇപ്പോൾ മറികടന്നത്. ജസ്പ്രിത് ബുമ്ര കുറിച്ച ഏറ്റവും വേഗതയിൽ പന്തെറിഞ്ഞ ഇന്ത്യൻ താരത്തിന്റെ റെക്കോർഡാണ് 155 കിലോ മീറ്റർ വേഗതയിൽ എറിഞ്ഞ് ജമ്മു താരം അന്ന് തിരുത്തി കുറിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ മലയാളികൾക്ക് വേഗത എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടി വരുന്നത് ബേസിൽ ജോസഫ് യൂണിവേഴ്സിലെ മിന്നൽ മുരളിയാണ്. മിന്നൽ വേഗതയിൽ ടൊവീനോ തോമസ് അവതരിപ്പിച്ച മിന്നൽ മുരളി എന്ന കഥാപാത്രം വില്ലനെ തകർത്തത് പോലെയാണ്, ഉമ്രാൻ മാലിക്ക് അതിവേഗത്തിൽ ലങ്കൻ ബാറ്റർമാരെ എറിഞ്ഞിട്ടത്. അതുകൊണ്ടാണ് താരത്തിന്റെ ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ഉമ്രാൻ മാലിക്കിനെ മിന്നൽ മുരളിയുമായി താരതമ്യം ചെയ്തത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ മൂന്ന് ലങ്കൻ വിക്കറ്റുകളാണ് മാലിക്ക് വീഴ്ത്തിയത്. സൺറൈസേഴ്സിന് പോസ്റ്റ് മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫും പങ്കുവച്ചിട്ടുണ്ട്.


ALSO READ : Ranji Trophy : രഞ്ജിയിൽ 'പൃഥ്വി ഷോ'; ടൂർണമെന്റ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോറുമായി മുംബൈ താരം



അന്തരാഷ്ട്ര തലത്തിൽ മാലിക്ക് എറിയുന്ന ഏറ്റവും വേഗത മണിക്കൂറിൽ 156 കിലോമീറ്ററാണെങ്കിൽ, അതിലും വേഗതിയിൽ താരം പന്തെറിഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ ഐപിഎൽ 2022 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലാണ് താരം തന്റെ കരിയറിലെ ഏറ്റവും ഉയർന്ന വേഗതയിൽ പന്തെറിഞ്ഞത്. മണിക്കൂറിൽ 156.9 കിലോ മീറ്റർ വേഗതയിലാണ് ഡൽഹിക്കെതിരെ ജമ്മു താരം എറിഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.