ന്യൂഡല്‍ഹി: മുംബൈയില്‍ നടന്ന ടി20 ലീഗ് മത്സരത്തിന് ശേഷം അവാര്‍ഡ് ദാന ചടങ്ങില്‍ മറ്റൊരു ചടങ്ങ്കൂടി നടന്നു.  മറ്റൊന്നുമല്ല അവാര്‍ഡ് സ്വീകരിച്ച ശേഷം വേദിയിലുണ്ടായിരുന്ന സച്ചിനരികില്‍ചെന്ന് കാംബ്ലി കാലുതൊട്ടു തൊഴുതു. ഈ വിഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോ കാണാം:


 



 


ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് സച്ചിന്‍ തെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും തമ്മിലുള്ളത്. കുട്ടിക്കാലത്ത് തുടങ്ങിയ സൗഹൃദമാണിത്. തുടക്കത്തില്‍ സച്ചിനെക്കാളും കാംബ്ലിയായിരുന്നു മിടുക്കന്‍ എങ്കിലും മുന്നോട്ട് പോയപ്പോള്‍ തന്‍റെ ഫോം നിലനിര്‍ത്താന്‍ കാംബ്ലിയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ സച്ചിന്‍ തന്‍റെ കരിയറില്‍ മുന്നേറിക്കൊണ്ടിരുന്നു.  ഈ ഗ്യാപ് അവരുടെ സൗഹൃദത്തെയും ബാധിച്ചിരുന്നു.  എന്നാല്‍ ഇപ്പോള്‍ ഇരുവരുടേയും സൗഹൃദം കണ്ട് ക്രിക്കറ്റ് ലോകവും ആരാധകരും ഒരുമിച്ച് കയ്യടിക്കുകയാണ്. 


മുംബൈയില്‍ നടന്ന ടി20 ലീഗ് മത്സരത്തിന് ശേഷം അവാര്‍ഡ് ദാന ചടങ്ങില്‍ റണ്ണേര്‍സ് അപ്പിനുള്ള പുരസ്‌കാരം വിതരണം ചെയ്യുന്നത് സുനില്‍ ഗവാസ്‌ക്കര്‍ ആയിരുന്നു. എന്നാന്‍ കാംബ്ലിയുടെ പുരസ്‌കാരം നല്‍കിയത് സച്ചിനായിരുന്നു. അതും സുനില്‍ ഗവാസ്ക്കറുടെ നിര്‍ദ്ദേശത്തോടെ. സച്ചിന്‍ കാംബ്ലിയെ മെഡല്‍ അണിയിച്ചപ്പോള്‍ കാംബ്ലി സച്ചിന്‍റെ കലുതോട്ടു വന്ദിക്കാനോരുങ്ങി.  കാലില്‍വീഴാനൊരുങ്ങിയ കാംബ്ലിയെ സച്ചിന്‍ എണീപ്പിക്കുകയും ആശ്ലേഷിക്കുകയുമായിരുന്നു.  ഈ വിഡിയോയാണിപ്പോള്‍ വൈറലാകുന്നത് മാത്രമല്ല, കാംബ്ലിയും ഈ ഫോട്ടോകള്‍ തന്‍റെ ട്വിട്ടറില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.