Shreyas Iyer Car: വില . 2.45 കോടി, ഏവിടെ വേണമെങ്കിലും ഓടും,ശ്രേയസ് അയ്യർ സ്വന്തമാക്കിയ മെഴ്സിഡസ് എസ്യുവി
2.45 കോടിയാണ് വണ്ടിയുടെ എക്സ് ഷോറൂം വില. മുംബൈ മെഴ്‌സിഡസ് ബെൻസ് ലാൻഡ്‌മാർക്ക് കാർ ഡീലർഷിപ്പിൽ നിന്നാണ് താരം തന്റെ പുതിയ വാഹനം ഡെലിവറി എടുത്തത്.
ന്യൂഡൽഹി: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ശ്രേയസ് അയ്യർ കഴിഞ്ഞിയിടയിൽ സ്വന്തമാക്കിയ കാറാണ് സാമൂഹിക മാധ്യമങ്ങളിലെ സംസാരം,മെഴ്സിഡസ് എഎംജി ജി 63 4മാറ്റിക് എസ്യുവിയാണ് അയ്യർ വാങ്ങിയത്.
2.45 കോടിയാണ് വണ്ടിയുടെ എക്സ് ഷോറൂം വില. മുംബൈ മെഴ്‌സിഡസ് ബെൻസ് ലാൻഡ്‌മാർക്ക് കാർ ഡീലർഷിപ്പിൽ നിന്നാണ് താരം തന്റെ പുതിയ വാഹനം ഡെലിവറി എടുത്തത്.ലംബോർഗിനി ഹുറാകാൻ സൂപ്പർകാറും ഒരു ഔഡി RS5 ഉം ഇത് കൂടാതെ അദ്ദേഹത്തിനുണ്ട്. വളരെ കുറച്ച് പേർക്ക് മാത്രമാണ് ഇന്ത്യയിൽ മെഴ്സിഡസ് എഎംജി ജി 63 4മാറ്റിക് എസ്യുവി സ്വന്തമായുള്ളു.
മണിക്കൂറിൽ 240 കിലോമീറ്റർ വേഗത
4.5 സെക്കൻറിൽ 100 കിലോ മീറ്റർ വരെ സ്പീഡ് വാഹനത്തിന് കൈവരിക്കാൻ പറ്റും. രണ്ട് വേരിയന്റുകളിൽ ഒന്ന് മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയും മറ്റൊന്ന് 240 കിലോമീറ്റർ വേഗതയുമാണ് വാഗ്ദാനം ചെയ്യുന്നത്. ഓഫ് റോഡിൽ മികച്ച പ്രകടനമാണ് വാഹനത്തിന് ബെൻസ് പറയുന്നത്. ഒരു പ്രീമിയം എസ്‌യുവിയുടെ മട്ടിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രത്യേകതകൾ തീരുന്നില്ല
ഹൈ-പെർഫോമൻസ് സാങ്കേതികവിദ്യ എൽഇഡിയിൽ പ്രവർത്തിക്കുന്ന ഹെഡ്‌ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ, സ്റ്റാൻഡേർഡ് ടെയിൽലൈറ്റുകൾ എന്നിവ എസ്‌യുവിയിലുണ്ട്. പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് ഇൻറിരീയറിന് ഒരു പുതിയ ലുക്ക് തരുന്നുണ്ട്. 12.3 ഇഞ്ച് ഡിസ്പ്ലേകളും അകത്തുണ്ട്.
എഞ്ചിൻ വളരെ ശക്തമാണ്
4.0 ലിറ്റർ V8 ടർബോ എഞ്ചിനാണ് Mercedes-AMGയുടേത്. 585 PS പവർ ഔട്ട്പുട്ടും 850 Nm torque ലും ആണിത് പ്രവർത്തിക്കുന്നത്. മൂന്ന് ഡിഫറൻഷ്യൽ ലോക്കുകളുള്ള റിയർ-ബയേസ്ഡ് ഓൾ-വീൽ-ഡ്രൈവാണ് വണ്ടിയുടെ പ്രത്യേകത. 22 ഇഞ്ച് അലോയ് വീലാണ് ഇതിന്.ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇതിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...