സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ സ്നേഹ നിമിഷങ്ങൾ..!! വൈറലായി മൈതാനത്തെ ചുംബനം
ക്രിക്കറ്റ് ഗ്രൗണ്ടിലെ ചുംബനം വൈറലാകുന്നു.
Sydney: ക്രിക്കറ്റ് ഗ്രൗണ്ടിലെ ചുംബനം വൈറലാകുന്നു.
ടെൻഷൻ മാറ്റാൻ മത്സരത്തിനിടെ സഹതാരത്തെ ചുംബിച്ച ഓസീസ് പേസർ പീറ്റർ സിഡിലാണ് ഇപ്പോള്‍ താരം. മത്സരത്തിന്‍റെ സമ്മർദ്ദഘട്ടത്തിൽ ബൗളിംഗ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട സഹതാരത്തിന് ആശ്വാസം പകരാൻ വേണ്ടിയായിരുന്നു സിഡിൽ ചുംബനം നൽകിയത്...!!
ഓസ്‌ട്രേലിയ ബിഗ് ബാഷ് ലീഗാണ് ഈ അപ്രതീക്ഷിത നിമിഷത്തിന് വേദിയായി മാറിയത്. സിഡ്‌നി സിക്സേഴ്സ്, അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സ് മത്സരം നടക്കുകയാണ്. മത്സരത്തിന്‍റെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ പന്തെറിയാൻ നിയോഗിക്കപ്പെട്ടത് ഡാനിയൽ വൊറാൽ ആയിരുന്നു. ടെന്‍ഷനിലായ വൊറാലിനെ ശാന്തനാക്കാന്‍ വേണ്ടി സഹതാരമായ പേസർ പീറ്റർ സിഡിൽ കവിളില്‍ ചുംബിയ്ക്കുകയായിരുന്നു.
ടെന്‍ഷന്‍ നിറഞ്ഞ അത്തരമൊരു നിര്‍ണ്ണായക ഘട്ടത്തില്‍ സഹതാരത്തിന് ആശ്വാസം പകരാൻ വേണ്ടി സിഡിൽ നല്‍കിയ ചുംബനം വൈറലായി. ഇതിന്‍റെ വീഡിയോ ബിഗ് ബാഷ് ലീഗ് അധികൃതർ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
'സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ സ്നേഹ നിമിഷങ്ങൾ' എന്ന തലക്കെട്ടോടെയാണ് വീഡിയോ അധികൃതര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ക്രിക്കറ്റിൽ ടി20 പോലെ ഏറെ സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ ഇത്തരം പ്രവർത്തികള്‍ സഹതാരങ്ങൾക്ക് ആശ്വാസം നൽകുമെന്നും അത് അഭിനന്ദനാർഹമാണെന്നും കമന്റേറ്റർമാരും ആരാധകരും അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...