കൊച്ചി : ആളും ആരവും ഒന്നിമില്ലാതെയാണ് കഴിഞ്ഞ വർഷം ഇവാൻ വുകോമനോവിച്ച് കൊച്ചിയിൽ വന്നിറങ്ങിയത്. എന്നാൽ ഇന്ന് കൊച്ചി പഴയ കൊച്ചി അല്ല! കനത്ത മഴയും പ്രതികൂല കാലവസ്ഥ നിലനിൽക്കുമ്പോഴും തങ്ങളുടെ ആശാൻ കൊച്ചിയിലേക്കെത്തുന്നു എന്ന വാർത്ത കേട്ടതോടെ നിരവധി മഞ്ഞപ്പട ആരാധകരാണ് നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ച് കൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്നെ ചാന്റ് ചെയ്ത് കാത്തിരുന്ന ആരാധകരെ ഒട്ടും നിരാശരാക്കാതെ അവർക്കൊപ്പം ചേർന്ന് ഇവാൻ ആറാടുന്നതായിരുന്നു കൊച്ചി വിമാനത്താവളത്തിൽ കണ്ടത്. ആരാധകരുടെ തോളത്ത് കൈയ്യിട്ട് അവർക്ക് കൂടുതൽ ആവേശം പകരുകയായിരുന്നു സെർബിയൻ കോച്ച്. 


ALSO READ : ISL Transfer : ബ്ലാസ്റ്റേഴ്സിനെക്കാളും മോഹവില ഈസ്റ്റ് ബംഗാൾ ഇറക്കി; വി.പി സുഹൈർ കൊൽക്കത്തയിലേക്ക്



ഇവാന് പുറമെ സഹപരിശീലകരായ വെർണർ മാർട്ടെൻസും സ്ലാവെനും കൊച്ചിയിലെത്തി. കൂടാതെ പുതുതായി ടീം സൈൻ ചെയ്ത വിക്ട മോംഗിലും മറ്റ് താരങ്ങളും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. 


നവംബർ 19തോടെയാണ് ഐഎസ്എൽ 2022-23 സീസണിന് തുടക്കമാകുക. പതിവ് പോലെ എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ഗോവയിലെ ഫറ്റോർഡാ സ്റ്റേഡിയത്തിൽ വെച്ചാണ് ഉദ്ഘാടന മത്സരം.


ALSO READ : Kerala Blasters Women : ബ്ലാസ്റ്റേഴ്സിന്റെ പെൺപ്പടയെ ഷരീഫ് ഖാൻ പരിശീലിപ്പിക്കും


അതേസമയം ഏറ്റവും അവസാനമായി യുക്രൈനിയൻ താരം ഇവാൻ കലിയുഴ്നിയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ലോൺ അടിസ്ഥാനത്തിലാണ് മധ്യനിര താരത്തെ കേരള ടീമിൽ എത്തിച്ചിരിക്കുന്നത്. ഇവാന് പുറമെ മുൻ ഒഡീഷ എഫ്സി താരം വിക്ടർ മോംഗിൽ ഗ്രീക്ക്-ഓസീസ് താരം അപോസ്തോലോസ് ഗ്യിയാനു എന്നീ വിദേശ താരങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ കരേറിൽ പുതുതായി ഏർപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ലിറ്റിൽ അഡ്രിയാൻ ലൂൺ തന്റെ കരാർ കേരള ടീമുമായി 2024 വരെ നീട്ടുകയും ചെയ്തു. കൂടാതെ ഇന്ത്യൻ താരങ്ങളായ സൌരവ്, ബ്രിസ് മിറാൻഡ എന്നിവരുമായി ബ്ലാസ്റ്റേഴ്സ് കാരറിൽ ഏർപ്പെടുകയും ചെയ്തു.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.