Shocking Video: രാജ്യത്ത് ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യത്തിന്‍റെ ഒരു ശതമാനം പോലും മറ്റ് കളികള്‍ക്കോ താരങ്ങള്‍ക്കോ ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. അതിന്‍റെ  വ്യക്തമായ തെളിവാണ്  ഉത്തര്‍ പ്രദേശിലെ സഹരൻപൂരില്‍ നിന്നും പുറത്തു വന്ന ഈ വാര്‍ത്ത..


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുടെ രാജ്യത്ത് ക്രിക്കറ്റും ക്രിക്കറ്റ് താരങ്ങളും ദൈവത്തെപ്പോലെയാണ് കണക്കാക്കപ്പെടുന്നത് എന്ന കാര്യം മനസിലാക്കാം, എന്നാല്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മറ്റ് കായിക ഇനങ്ങൾക്ക് അർഹമായ അംഗീകാരം നല്‍കേണ്ടതും ആവശ്യമാണ്. അത് ലഭിക്കുന്നില്ല, നല്‍കുന്നില്ല  എന്നത് ഖേദകരമായ വസ്തുതയാണ്. നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് താരങ്ങള്‍ അപമാനിക്കപ്പെട്ടാല്‍ പ്രതികരിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തും. എന്നാല്‍, മറ്റ് കായിക ഇനങ്ങളുടെ കാര്യത്തില്‍ കഥ മറ്റൊന്നാണ്.  


ഉത്തര്‍ പ്രദേശിലെ സഹരൻപൂരില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സംസ്ഥാനതല അണ്ടർ 17 പെൺകുട്ടികളുടെ കബഡി ടൂർണമെന്‍റുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്ന വീഡിയോ അധികൃതരുടെ കണ്ണ് തുറപ്പിക്കും എന്ന് പ്രതീക്ഷിക്കാം. കാണുവാന്‍ പോലും അറപ്പ്  തോന്നുന്ന മനം മടുപ്പിക്കുന്ന ഈ വീഡിയോയില്‍ കളിക്കാരായ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി നടപ്പാക്കിയിരിയ്ക്കുന്ന സംവിധാനമാണ് ഞെട്ടിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് 
പുരുഷന്മാരുടെ ടോയ്‌ലറ്റിൽ ഭക്ഷണം വിളമ്പുന്നത് വീഡിയോയില്‍ കാണാം....!!  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


വീഡിയോ കാണാം 



വൈറലായ ഈ വീഡിയോയില്‍  പെണ്‍കുട്ടികള്‍ക്കായുള്ള ഭക്ഷണം വലിയ പാത്രങ്ങളില്‍ നിറച്ച്     ടോയ്‌ലറ്റിൽ വച്ചിരിയ്ക്കുകയാണ്...!! വാഷ്ബേസിന്‍, പുരുഷന്മാര്‍ക്കായുള്ള യൂറിനല്‍സ് എന്നിവയും ഈ  വീഡിയോയില്‍ കാണാം... !!   കായിക മത്സരങ്ങള്‍ക്കായി സ്വന്തം കുഞ്ഞുങ്ങളെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് പറഞ്ഞയയ്ക്കുന്ന മാതാപിതാക്കളുടെ കണ്ണ് തുറപ്പിക്കും ഈ വീഡിയോ...!! 


എന്നാല്‍, സംഭവം വൈറലായതോടെ വസ്തുത നിഷേധിച്ചുകൊണ്ട്  സഹരൻപൂരിലെ സ്‌പോർട്‌സ് ഓഫീസർ അനിമേഷ് സക്‌സേന  രംഗത്തെത്തി.  ഇത്തരം ആരോപണങ്ങളെല്ലാം 'തികച്ചും അടിസ്ഥാനരഹിതമാണ്' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇവിടെ കളിക്കാർക്ക് നൽകുന്ന ഭക്ഷണം നല്ല നിലവാരമുള്ളതാണ് എന്നും സക്സേന കൂട്ടിച്ചേര്‍ത്തു. 


ഇവിടെ സ്ഥലപരിമിതി ഒരു പ്രശ്നമായിരുന്നു. അതിനാല്‍, സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളിന് സമീപമാണ് ഭക്ഷണം പാകം ചെയ്തത്. കുറച്ച്  കളിക്കാര്‍  ഈ വിഷയം ഉന്നയിച്ചതിനെത്തുടർന്ന് പാചകക്കാരെ ശാസിച്ചതായും  സക്‌സേന പറഞ്ഞു.  


അതേസമയം, കുട്ടികള്‍ക്ക് ടോയ്‌ലറ്റിൽ ഭക്ഷണം വിളമ്പിയ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം നടത്തി വസ്തുതകള്‍ ജില്ലാ മജിസ്‌ട്രേറ്റിന് സമർപ്പിക്കുമെന്ന്  അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (ഫിനാൻസ് ആൻഡ് റവന്യൂ) രജനീഷ് കുമാർ മിശ്ര പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.