കൊച്ചി : സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്ന ദേവദൂതർ പാടി ഗാനത്തിന് ചുവട് വെച്ച് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ച്. കൊച്ചി ക്രൗൺ പ്ലാസയിൽ ടീമിന് നൽകിയ സ്വീകരണത്തിനിടെയുള്ള ഫ്ലാഷ് മോബിനിടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് വൈറൽ ഗാനത്തിനൊപ്പം ചുവടുവെച്ചത്. ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ ഈ ഗാനത്തിനൊപ്പം കുഞ്ചാക്കോ ബോബൻ നൃത്തം വെച്ചതിന് പിന്നാലെയാണ് ദേവദൂതർ പാടി വീണ്ടും മലയാളികൾക്കിടെയിൽ തരംഗമായി മാറിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1985 ഇറങ്ങിയ മമ്മൂട്ടിയുടെ കാതോടു കാതോരം സിനിമയിലെ എവർഗ്രീൻ ഹിറ്റായ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ പുനഃരാവിഷ്കരണമാണ് വീഡിയോ ഗാനത്തിലൂടെ അവതരിപ്പിച്ചരിക്കുന്നത്. ഉത്സവത്തിന് നടക്കുന്ന ഗാനമേളയ്ക്കിടെ ആലപിക്കുന്ന ഗാനത്തിനൊപ്പം കുഞ്ചാക്കോ ബോബൻ ആടിതിമിർക്കുന്നതാണ് വീഡിയോയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 


ALSO READ : Viral Video : ആരംഭിക്കലാമാ...! ആശാൻ എത്തി; ആരാധകർക്കൊപ്പം ആറാടി ഇവാൻ വുകോമാനോവിച്ച്



അതേസമയം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ-സീസൺ ടൂറിന് തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 20ന് അൽ-നാസർ എസ് സി എന്ന ടീമിനെതിരെയാണ് പ്രീ-സീസണിൽ ഇവാന്റെ സംഘത്തിന്റെ ആദ്യ മത്സരം. കൂടാതെ ഡിബ്ബാ എഫ് സി, ഹത്ത ക്ലബ് എന്നി ടീമുകൾക്കെതിരെയും ബ്ലാസ്റ്റേഴ്സിന് പ്രീ-സീസൺ മത്സരങ്ങൾ ഉണ്ട്.


നവംബർ 19തോടെയാണ് ഐഎസ്എൽ 2022-23 സീസണിന് തുടക്കമാകുക. പതിവ് പോലെ എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ഗോവയിലെ ഫറ്റോർഡാ സ്റ്റേഡിയത്തിൽ വെച്ചാണ് ഉദ്ഘാടന മത്സരം.


ALSO READ : IND vs WI : അവിടെയും കണ്ടു ഇവിടെയും കണ്ടു... കുമ്പിടിയാ കുമ്പിടി... അർഷ്ദീപിന്റെ ജേഴ്സി അണിഞ്ഞ് സൂര്യകുമാറും അവേഷും; സോഷ്യൽ മീഡിയയിൽ ട്രോളും


അതേസമയം ഏറ്റവും അവസാനമായി യുക്രൈനിയൻ താരം ഇവാൻ കലിയുഴ്നിയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ലോൺ അടിസ്ഥാനത്തിലാണ് മധ്യനിര താരത്തെ കേരള ടീമിൽ എത്തിച്ചിരിക്കുന്നത്. ഇവാന് പുറമെ മുൻ ഒഡീഷ എഫ്സി താരം വിക്ടർ മോംഗിൽ ഗ്രീക്ക്-ഓസീസ് താരം അപോസ്തോലോസ് ഗ്യിയാനു എന്നീ വിദേശ താരങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ കരേറിൽ പുതുതായി ഏർപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ലിറ്റിൽ അഡ്രിയാൻ ലൂൺ തന്റെ കരാർ കേരള ടീമുമായി 2024 വരെ നീട്ടുകയും ചെയ്തു. കൂടാതെ ഇന്ത്യൻ താരങ്ങളായ സൌരവ്, ബ്രിസ് മിറാൻഡ എന്നിവരുമായി ബ്ലാസ്റ്റേഴ്സ് കാരറിൽ ഏർപ്പെടുകയും ചെയ്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.