മനോഹരമായി പന്തിനെ അടിച്ചു പറപ്പിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  തനിക്കു നേരെവരുന്ന ഓരോ പന്തിനെയും അത്ര മനോഹരമായിട്ടാണ് ഈ കുട്ടി കൈകാര്യം ചെയ്യുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: IPL 2020: ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ക്യാപ്റ്റനാക്കാൻ ഉദ്ദേശിച്ചത് ധോണിയെയല്ല, വീരുവിനെയായിരുന്നു..


അത് നിങ്ങൾക്ക് വീഡിയോ കാണുമ്പോൾ മനസിലാകും.  വീഡിയോ പങ്കുവെച്ചിരിക്കുന്നത് ഇന്ത്യയുടെ മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ്.  'എത്ര മനോഹരമായിട്ടാണ് ഈ കുട്ടി കളിക്കുന്നത് എന്ന കുറിപ്പോടെയാണ് ആകാശ് ചോപ്ര ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.  


 



 


വീഡിയോയ്ക്ക് താഴെ നിരവധി കിക്കറ്റ് ആരാധകർ കമന്റുമായെത്തിയിട്ടുണ്ട്.  ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത് 'ജൂനിയർ ക്രിസ് ഗെയ്ൽ' എന്നാണ്.  വേറെ ചിലർ യുവരാജ് സിംഗ്മായും കുട്ടിയെ താരതമ്യപ്പെടുത്തുന്നുണ്ട്.  കഴിഞ്ഞ മാസം ക്രിക്കറ്റ് കളിക്കുന്ന മറ്റൊരു കുട്ടിയുടെയും വീഡിയോ ആകാശ് ചോപ്ര പങ്കുവെച്ചിരുന്നു.