ന്യൂ ഡൽഹി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ താമസിക്കുന്നവരോട് ഫുട്ബോൾ  കളിക്കാൻ അറിയുമോ എന്ന് ചോദിച്ചാൽ ആ ചോദ്യം തന്നെ തെറ്റാണ്. അത് തെളിയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രിയായ കിരൺ റിജിജു. കേന്ദ്ര ഐബി, യുവജനക്ഷേമ കായിക മന്ത്രി അനുരാഗ് താക്കൂർ കിരൺ റിജിജുനെ ഫുട്ബോളിൽ ഒന്ന് ചലഞ്ച് ചെയ്തു. 50കാരനായ കേന്ദ്ര നിയമ മന്ത്രിയാകട്ടെ ഒരു റെയിൻബോ ഫ്ലിക്കിലൂടെ ആ ചലഞ്ചിന് മറുപടിയും നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ 11 ഇന്ന് മുതൽ ആരംഭിച്ച ഫിഫ അണ്ടർ-17 വനിത ലോകകപ്പിനോട് അനുബന്ധിച്ചുള്ള കിക്ക് ഓഫ് ദി ഡ്രീം എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ കിരൺ റിജിജുവിനെ ചലഞ്ച് ചെയ്തത്. ഫുട്ബോൾ തട്ടികൊണ്ട് അനുരാഗ് താക്കൂർ കിരൺ റിജിജുവിനെ ചലഞ്ച് ചെയ്തപ്പോൾ നിയമ മന്ത്രി ഒരു റെയിബോ ഫ്ലിക്കിലൂടെ ആ ചലഞ്ചിനെ സ്വീകരിച്ചത്. 


ALSO READ : മാമൻ വാങ്ങി തന്ന ബൂട്ടിട്ട് ചെങ്കൽ ചൂളയുടെ പടിയിറങ്ങി ശ്രീക്കുട്ടൻ, ബ്ലാസ്റ്റേഴ്സിന്റെ കളം നിറഞ്ഞാടാൻ



ഫുട്ബോളുമായി എത്തിയ കിരൺ റിജിജു റെയിൻബോ ഫ്ലിക്കിലൂടെ പന്ത് ഉയർത്തി പിന്നീട് ഹാഫ് വോളിയിൽ കിക്ക് ചെയ്യുന്ന വീഡിയോയാണ് കേന്ദ്ര നിയമമന്ത്രി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി മണിപ്പൂർ മുഖ്യമന്ത്രി ബീരൻ സിങ്ങിനെയും ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധു ബോളിവുഡ് താരം അക്ഷയ് കുമിറിനെയും കിക്ക് ഓഫ് ദി ഡ്രീമിൽ ചലഞ്ച് ചെയ്തിട്ടുണ്ട്. മൂന്ന് പേരും മന്ത്രിയുടെ ചലഞ്ച് സ്വീകരിച്ചിട്ടുണ്ട്.


ഇന്ന് ഒക്ടോബർ 11 മുതലാണ് അണ്ടർ 17 വനിത ലോകകപ്പിന് തുടക്കം കുറിച്ചത്. ആദ്യ ദിനത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. വൈകിട്ട് എട്ട് മണിക്കാണ് മത്സരം. കൊൽക്കത്ത, ഗോവ, മുംബൈ എന്നിവടങ്ങളിൽ വെച്ചാണ് മത്സരം. ഒക്ടോബർ 30നാണ് ഫൈനൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.