MS Dhoni: `തല`യ്ക്ക് ഗംഭീര സ്വീകരണം, ഐപിഎൽ പരിശീലനം തുടങ്ങി ധോണിയും ടീമും - വീഡിയോ
മാര്‍ച്ച് 26നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.
സൂറത്ത്: ഐപിഎൽ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലനത്തിന് തലയും ടീമും സൂറത്തിൽ. സൂറത്തിലെത്തിയ ധോണിക്കും ടീമംഗങ്ങൾക്കും ഗംഭീര സ്വീകരണമാണ് ഫാൻസ് നൽകിയത്. ധോണിയുടെ ജനപ്രീതി ഇപ്പോഴും വളരെ വലുതാണ് എന്ന് തെളിയിക്കുന്നതായിരുന്നു സ്വീകരണം. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കാനുള്ള ചുമതല ധോണിക്ക് തന്നെയാണ്. സൂറത്തിലാണ് സിഎസ്കെയുടെ പരിശീലനം. മഹാരാഷ്ട്രയാണ് ഐപിഎൽ മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ട വേദി.
ധോണി...ധോണി എന്ന് വിളിച്ച പറഞ്ഞ് കൊണ്ടാണ് ആരാധകർ സിഎസ്കെ ടീമിനെ വരവേറ്റത്. ബസിൽ നിന്ന് ഇറങ്ങിയ ധോണി കൈവീശി കാണിച്ചതോടെ ആരാധകർക്ക് ആവേശം കൂടി.
ഇന്നലെയാണ് ഐപിഎൽ 2022 ഷെഡ്യൂൾ പുറത്തിറങ്ങിയത്. 2021ൽ ഫൈനലിസ്റ്റുകളായ സിഎസ്കെയും കെകെആറും തമ്മിലാണ് ആദ്യമത്സരം. 65 ദിവസങ്ങളിലായി ആകെ 70 ലീഗ് മത്സരങ്ങളും 4 പ്ലേഓഫ് മത്സരങ്ങളും നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാർത്താക്കുറിപ്പിൽ അറിയിച്ചു. 12 ദിവസങ്ങളിൽ രണ്ട് മത്സരങ്ങൾ വീതമുണ്ടാകും. അത്തരം ദിവസങ്ങളിൽ ആദ്യ ഗെയിം ഉച്ചകഴിഞ്ഞ് 3.30നും വൈകുന്നേരത്തെ മത്സരങ്ങൾ രാത്രി 7.30നും നടക്കും.
മാര്‍ച്ച് 26നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ഐപിഎൽ 2022 ലെ അവസാന മത്സരവും വാങ്കഡെയിൽ നടക്കും, മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
ആദ്യ ഡബിൾ ഹെഡർ മാർച്ച് 27 ന് ബ്രാബോൺ സ്റ്റേഡിയത്തിൽ (സിസിഐ) ഒരു ഡേ ഗെയിമിനൊപ്പം കളിക്കും, അവിടെ ഡെൽഹി ക്യാപിറ്റൽസ് അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...