ജോലിയിലും വ്യക്തി ജീവിതത്തിലും ഉണ്ടാകുന്ന പിരിമുറുക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെഡ് മസാജ് ഒരു നല്ല വഴിയാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ആ ഹെഡ് മസ്സാജില്‍ അല്പം വ്യത്യസ്തത വരുത്തിയാലോ? 


അങ്ങനെയൊരു വ്യത്യസ്ത ഹെഡ് മസാജ് പരിചയപ്പെടുത്തുകയാണ് നമ്മുടെ ക്യാപ്റ്റന്‍ കൂള്‍ ധോണി. വെള്ളച്ചാട്ടത്തിന് കീഴില്‍ നില്‍ക്കുന്ന താരത്തിന്‍റെ തലയിലേക്ക് വെള്ളം വീണ് തെറിക്കുന്നതാണ് വീഡിയോയിലുള്ളത്.


 



വെള്ളം തലയിലേക്ക് വീഴുന്നത് സൗജന്യ ഹെഡ് മസാജിന് തുല്യമാണെന്നാണ് താരം പറയുന്നത്. പഴയകാലത്തെ കാര്യങ്ങള്‍ ഓര്‍മ്മിക്കുന്ന വിധം കുറിച്ചുകൊണ്ട് താരം തന്നെയാണ് മസാജിന്‍റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. 


റാഞ്ചിക്ക് ചുറ്റും മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്ക് അവിടെ എപ്പോള്‍ വേണമെങ്കിലും വരാമായിരുന്നു. എന്നാലിപ്പോള്‍, 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍കൂടി ഇവിടെ വന്നപ്പോള്‍ അത്രയും കാലം പിറകോട്ട് പോയത് പോലെ. സൗജന്യമായിട്ട് ഹെഡ് മാസാജ് ചെയ്യുന്നത് പോലെയാണിത്- ധോണി കുറിച്ചു.


അവധികാലം ആസ്വദിക്കുന്ന ധോണിയുടെ നിരവധി വീഡിയോകള്‍ ഇതിന് മുന്‍പും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിള്‍ മത്സരിക്കുന്ന ഏഷ്യ കപ്പിലാണ് താരം ഇനി കളിക്കേണ്ടത്.