കോഴിക്കോട്: കുട്ടിച്ചാത്തന്റെ ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പും കൈയ്യിൽ വാൾ പോലെ പ്ലാസ്റ്റിക് വടിയുമായി ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം അവതരിച്ചു. അതും നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ചിൽ, ഒപ്പം സംവിധായകൻ ബേസിൽ ജോസഫുമുണ്ട്. മറ്റൊരുമല്ല ആ കുട്ടിച്ചാത്തൻ, മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ. കോഴിക്കോട് ബിച്ചിൽ എത്തിയ സഞ്ജുവിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത് ബേസിൽ ജോസഫാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് ബീച്ചിലെ ഒരു കളിപ്പാട്ടം കച്ചവടക്കാരന്റെ പക്കൽ നിന്നും ചുവന്ന കൊമ്പും ധരിച്ച് കൈയ്യിൽ വാളുമേന്തി ക്യാമറയ്ക്കും മുന്നിൽ പ്രത്യക്ഷപ്പെടുന്ന സഞ്ജുവിനെ ബേസിൽ തന്റെ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബേസിലിന്റെ ആക്ഷൻ നിർദേശങ്ങൾക്കനുസരിച്ചാണ് സഞ്ജു ക്യാമറയ്ക്കു് മുന്നിലെത്തുന്നത്. ഷോട്ട് കഴിഞ്ഞ ഉടൻ തന്നെ സഞ്ജു തന്റെ പ്രോപ്പെർട്ടി കച്ചവടക്കാരന് തിരികെ നൽകുകയും ചെയ്തു. സീൻ ഒന്നും കൂടി പൊലിപ്പിക്കാൻ 'കുറുമ്പാ' എന്ന തമിഴ് ഗാനവും വീഡിയോയ്ക്ക് അകമ്പടിയായി നൽകിട്ടുണ്ട്. 


ALSO READ : Sanju Samson : ഐപിഎൽ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും കളിക്കണം; കൂടെ സ്ഥിരതയും വേണം; സഞ്ജുവിന് ടിപ്സുമായി ശ്രീശാന്ത്



രാത്രിസമയത്താണ് ഇരുവരും കോഴിക്കോട് ബീച്ച് സന്ദർശനം നടത്തിയത്. നിരവധി പേര് അവിടെ സന്നിദ്ധരാണെങ്കിലും ഇരുവരെയും ആർക്കും മനസ്സിലായില്ല എന്ന് തോന്നും. സാധരണ ഒരു ടീ ഷർട്ടും കറുത്ത ഷോർട്സും ധരിച്ചെത്തിയ ക്രിക്കറ്റ് താരം തന്റെ മുഖം മാസ്ക് കൊണ്ട് മറച്ചിട്ടുണ്ട്. 


സഞ്ജുവിന്റെ പ്രകടനമാണ് വീഡിയോയിൽ പ്രധാനമെങ്കിലും ഹൈലൈറ്റ് വീഡിയോ എടുത്ത സംവിധായകന്റെ ചിരിയാണ്. സഞ്ജുവിന്റെ പ്രകടനം കണ്ട ചിരിക്കുന്ന ബേസിലാണ്  ക്യാമറയ്ക്ക് പിന്നിലെന്ന് എല്ലാവരും തിരിച്ചറിയുകയും ചെയ്തു. അത് കമന്റായി രേഖപ്പെടുത്തുകയും ചെയ്തു. "അഹ് background ഇൽ ചിരിക്കുന്ന പാവ ബാറ്ററി ആണോ ചാർജ് ചെയ്യുന്നതാണോ" ഒരാൾ കമന്റായി ചോദച്ചത്.  "ബേസിലിന്റെ ചിരി കേട്ട് എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല" തുടങ്ങിയവ മറ്റ് കമന്റുകൾ. 


നേരത്തെ ഇരുവരും ഒരു യുട്യൂബ് ചാനലിന്റെ പ്രത്യേക അഭിമുഖത്തിൽ ഒരുമിച്ചെത്തിയിരുന്നു. ഇരുവരും അങ്ങോട്ടുമിങ്ങോട്ടുമുള്ള നടത്തുന്ന അഭിമുഖ വൈറലാകുകയും ചെയ്തിരന്നു. തുടർന്നാണ് ബേസിലും സഞ്ജുവും തമ്മിലുള്ള കൂട്ടുകെട്ട് വർധിക്കുന്നത്. ശേഷം ഐപിഎൽ സമയത്ത് സഞ്ജുവിന്റെ രാജസ്ഥാന്റെ മത്സരം കാണാനായി ബേസിലും ഭാര്യ എലിസബത്തും അഹമ്മദബാദിലെ സ്റ്റേഡിയത്തിൽ പോയിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.