മുംബൈ: ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് (India vs New Zealand) മത്സരത്തിൽ ഒരു അപൂർവ്വ നേട്ടവും അതിനോട് ചേർന്നുള്ള ഒരു സ്പോർട്സമാൻ സ്പിരിറ്റ് പ്രകടനവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനിൽ കുംബ്ലൈയ്ക്ക് ശേഷം ഇന്ത്യൻ വംശജനായ അജാസ് പട്ടേൽ (Ajaz Patel) ഒരു ഇന്നിങ്സ് പത്ത് വിക്കറ്റ് നേടിയ അപൂർവ്വ നേട്ടം ക്രിക്കറ്റ് ലോകം വാഴ്ത്തിപാടിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിന്റെ (Indian Cricket Team) സ്പോർട്സ്മാൻ സ്പിരിറ്റിന്റെ വീഡിയോ വൈറലായിരിക്കുന്നത് (Viral Video). 


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടി ചരിത്രം കുറിച്ച അജാസിനെ അഭിനന്ദിക്കാൻ ഇന്ത്യൻ ടീം നായകൻ വിരാട് കോലിയും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും നേരിട്ട് ന്യൂസിലാൻഡിന്റെ ഡഗൗട്ടിലെത്തി. ഇരുവർക്കൊപ്പം പേസർ മുഹമ്മദ് സിറാജും ന്യൂസിലാഡിന്റെ ഡ്രസിങ് റൂമിലെത്തി അശംസ അറിയിക്കുകയും ചെയ്തു. ആദ്യം കോലിയും പിന്നാലെ സിറാജും ദ്രാവിഡുമാണ് കീവിസിന്റെ ഡഗൗട്ടിലെത്തി ഇന്ത്യൻ വംസജനായ താരത്തെ അഭിനന്ദിച്ചത്.


ALSO READ : Ajaz Patel| കളിച്ചത് ഇന്ത്യക്ക് വേണ്ടിയല്ലെങ്കിലും നേടിയത് ഇന്ത്യക്കാരൻ തന്നെ- അജാസ് പട്ടേൽ എറിഞ്ഞിട്ട റെക്കോർഡ്


ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമാണ് അജാസ് പട്ടേൽ. 1956ൽ ഓസ്ട്രേലിയയുടെ ജിം ലേക്കറാണ് ആദ്യമായി ഈ  റിക്കോർഡ് സ്ഥാപിക്കുന്നത്. ശേഷം 1999ൽ പാകിസ്ഥാനെതിരെ മുൻ ഇന്ത്യൻ കോച്ചും കൂടിയായിരുന്ന അനിൽ കുംബ്ലൈ ഈ ചരിത്രം നേട്ടം സ്വന്തമാക്കുന്നത്. 


ALSO READ : Omicron | ഒമിക്രോൺ ഭീതി ; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കിയേക്കും



പട്ടേൽ പ്രകടനത്തിന്റെ ബലത്തിൽ കീവിസ് ഇന്ത്യയെ ആദ്യ ഇന്നിങ്സിൽ 325 റൺസിന് പുറത്താക്കി. 47.5 ഓവറിൽ 119 റൺസ് വിട്ടുകൊടുത്താണ് പട്ടേൽ തന്റെ അപൂർവ്വ നേട്ടം കൈവരിച്ചത്. 


അതേസമയം മറുപടി ബാറ്റിങിന് ഇറങ്ങിയ കിവീസിനെ ഇന്ത്യ 62 റൺസിന് ചുരുട്ടി കെട്ടിയിരുന്നു. ന്യസിലാൻഡ് സ്കോർ ബോർഡിലേക്ക് രണ്ട് താരങ്ങൾ മാത്രമാണ് ഇരട്ടയക്കം നേടിയത്. ഇന്ത്യക്കായി ആർ അശ്വിൻ നാലും സിറാജ് മൂന്ന് വിക്കറ്റ് വീതം നേടി. 


ALSO READ : Rahul Dravid | മികച്ച പിച്ച് ഉണ്ടാക്കിയ ഗ്രൗണ്ട് സ്റ്റാഫിന് സ്വന്തം കീശയിൽ നിന്ന് 35,000 രൂപ നൽകി രാഹുൽ ദ്രാവിഡ്


രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 470 റൺസ് അധികം ലീഡ് നേടി ബാറ്റിങ് തുടരുകയാണ്. ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയ മയാങ്ക് അഗർവാൾ അർധ സെഞ്ചുറി നേടി. നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 200 റൺസ് പിന്നിട്ടു. നായകൻ കോലിയും ശ്രയസ് ഐയ്യരുമാണ് ക്രീസിൽ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.