ക്രിക്കറ്റ്-ബോളിവുഡ് ആരാധകരുടെ പ്രിയ താര ദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ, ഇരുവരും വീണ്ടും വാർത്തകളില്‍ നിറയുകയാണ്. ഇൻസ്റ്റഗ്രാമിലെ "ടേക്ക് എ ബ്രേക്ക്" സീരിയസില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. "ടേക്ക് എ ബ്രേക്ക്" സീരിയസില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരാണ് ഇവര്‍.


ലോകത്താകമാനം 59 പ്രമുഖരെ മാത്രമാണ് ഇൻസ്റ്റഗ്രാം (Instagram) ഫോളോ ചെയ്യുന്നത്. ഈ പട്ടികയിലേക്കാണ് ഇതോടെ അനുഷ്ക(Anushka Sharma)യുടെയും വിരാടി(Virat Kohli)നെയും പേര് ചേർക്കപ്പെട്ടിരിക്കുന്നത്. മാർക്ക് സുക്കർബർഗ് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിന്‍റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ഫോളോ ചെയ്യുന്ന രണ്ടു ഇന്ത്യക്കാര്‍ ഇവര്‍ മാത്രമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 


Virushka എന്ന പേരിൽ അറിയപ്പെടുന്ന അനുഷ്ക-വിരാട് ദമ്പതികൾ അവരവരുടേതായ പ്രവർത്തന മേഖലകളിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുള്ളവാരാണ്, മറ്റുള്ളവർക്ക് പ്രചോദനമാകും വിധം അവരവരുടെ തൊഴിലില്‍ മികവു പുലർത്താൻ പരസ്പരം ചോദ്യങ്ങള്‍ ചോദിച്ച് ഇരുവരും പങ്കുവച്ച വീഡിയോ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 


വീഡിയോ റിലീസ് ചെയ്ത ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 150 മില്യൺ കാഴ്ചക്കാരെ സമ്പാദിച്ചു. ആഗോള തലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള  സെലീന ഗോമസ്, മിലെ സിറസ്, നവോമി ക്യാമ്പ്‌ബെല്‍ തുടങ്ങിയവരാണ് മുൻപ് ടേക്ക് എ ബ്രേക്ക് സീരിസില്‍ വന്നിട്ടുള്ളത്.