ട്വന്റി-20 മത്സരത്തിനിടെ ഔട്ട് വിധിക്കാതെ അമ്പയര്‍; നിരാശരായി ധോണിയും, കൊഹ്ലിയും- വീഡിയോ കാണാം
ശ്രിലങ്കക്കെതിരെ കൊളംബോയില്‍ നടന്ന ഏക ട്വന്റി-ട്വന്റി മത്സരവും അനായാസം ജയിച്ച് 9-0 ത്തിന് മൂന്നു പരമ്പരയും സ്വന്തമാക്കി ഇന്ത്യ ലങ്കയ്ക്കുമേല്‍ ആധിപത്യം കുറിച്ചു. ആതിഥേയര്‍ ഉയര്‍ത്തിയ 171 റണ്‍സിന്‍റെ വിജയ ലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
ന്യൂഡല്‍ഹി: ശ്രിലങ്കക്കെതിരെ കൊളംബോയില്‍ നടന്ന ഏക ട്വന്റി-ട്വന്റി മത്സരവും അനായാസം ജയിച്ച് 9-0 ത്തിന് മൂന്നു പരമ്പരയും സ്വന്തമാക്കി ഇന്ത്യ ലങ്കയ്ക്കുമേല്‍ ആധിപത്യം കുറിച്ചു. ആതിഥേയര്‍ ഉയര്‍ത്തിയ 171 റണ്‍സിന്‍റെ വിജയ ലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
എന്നാല്‍, മത്സരത്തിനിടെ, അമ്പയര്‍ എടുത്ത പ്രതികൂല നിലപാട് വിരാടിനെയും കൂട്ടരെയും വിഷമത്തിലാഴ്ത്തി. അക്സാര്‍ പട്ടേല്‍ എറിഞ്ഞ പതിനഞ്ചാം ഓവറിലാണ് ഇന്ത്യക്ക് പ്രതികൂലമായി വിധി ഉണ്ടായത്. പട്ടേലിന്‍റെ മൂന്നാമത്തെ പന്ത് സീക്ക്കുഗ പ്രസന്നയുടെ ബാറ്റിലുരസി എം.എസ്.ധോണിയുടെ കൈകളില്‍ എത്തി. ഉടനെ ധോണി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ നോട്ടൌട്ട് വിധിക്കുകയായിരുന്നു. അനുകൂല വിധി നേടിയെങ്കിലും 11 റണ്‍സു മാത്രമേ പ്രസന്നയ്ക്ക് നേടാനായുള്ളൂ. വീഡിയോ കാണാം.
ദില്‍ഷന്‍ മുനവീരയുടെ അര്‍ദ്ധസെഞ്ച്വറിയും, ആശാന്‍ പ്രിയഞ്ജന്‍റെ 40 റണ്‍സിന്‍റെ ബലത്തില്‍ ശ്രിലങ്ക ഉയര്‍ത്തിയ 171 റണ്‍സെന്ന വിജയലക്ഷ്യം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി(82)യുടെയും മനിഷ് പാണ്ഡെ(51)യുടെയും അര്‍ദ്ധസെഞ്ച്വറി മികവില്‍ നാലു പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. നേരത്തെ, ടെസ്റ്റ് 3-0ത്തിനും, ഏകദിനം 5-0ത്തിനും ഇന്ത്യ സ്വന്തമാക്കിയിരുന്നു.