ന്യൂഡല്‍ഹി:  ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍  ഇന്ത്യയെ മറികടന്ന് പാകിസ്താന്‍ ഒന്നാം സ്ഥാനത്ത് എത്തിയതിനെ പരിഹസിക്കുന്നവര്‍ക്ക് ക്യാപ്റ്റന്‍ വിരാട്കോഹ്ലിയുടെ മറുപടി.  റാങ്കിന് വേണ്ടിയല്ല ഇന്ത്യ കളിക്കുന്നത്. റാങ്കിങ്ങ് . ലോകത്തിലെ മികച്ച ടീമായി നില്‍ക്കാനാണ് ആഗ്രഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര ഞങ്ങള്‍ ജയിച്ചു. പാകിസ്താന്‍ കഴിഞ്ഞ പരമ്പര ജയിച്ചിട്ടില്ല. ടീം റാങ്കിങ്ങില്‍ എല്ലാവരും അടുത്തടുത്താണ്. ഒരു കളി കൊണ്ട് പോയിന്റുകള്‍ മാറുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസിനെതിരായ നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ 2 - 0 ത്തിനാണ് സ്വന്തമാക്കിയത്.
നാലാം മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. 


ഒന്നാം സ്ഥാനത്തുള്ള പാകിസ്താന് 111 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 110 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 108 പോയിന്റുണ്ട്.