Virat Kohli | `ഇതിലും മികച്ച രീതിയിൽ പുനരാവിഷ്ക്കരണം സാധ്യമല്ല`, 83യെ കുറിച്ച് വിരാട് കോലി
1983 ലെ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ വിജയത്തെ കുറിച്ചുള്ള ചിത്രമായ 83യെ കുറിച്ചുള്ള കോലിയുടെ അഭിപ്രായമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമകൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് വിരാട് കോലി (Virat Kohli). ബോളിവുഡ് സിനിമകളാണ് അദ്ദേഗത്തിന് കൂടുതൽ പ്രിയം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ (South Africa vs India) ആദ്യ ടെസ്റ്റിന് നാളെ സെഞ്ചൂറിയനില്‍ (Centurion) തുടക്കമാകുകയാണ്. ടെസ്റ്റിന് തലേദിവസവും കോലി സിനിമ കാണാൻ സമയം കണ്ടെത്തി.
1983 ലെ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ വിജയത്തെ കുറിച്ചുള്ള ചിത്രമായ 83യെ കുറിച്ചുള്ള കോലിയുടെ അഭിപ്രായമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമ കണ്ടതിന് ശേഷം അതിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കോലി അഭിനന്ദിക്കുകയും ചെയ്തു. മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയതെന്ന് വിരാട് കോലി പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ നിമിഷം ഇതിലും മികച്ച രീതിയിൽ പുനരാവിഷ്കരിക്കാൻ കഴിയുമായിരുന്നില്ല. അതിശയകരമായ ഈ സിനിമയ്ക്ക് 1983-ലെ ലോകകപ്പിന്റെ നിമിഷത്തിലേക്ക് നിങ്ങളെ മുഴുകിയിരുത്തുന്നു. ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും കോലി ട്വിറ്ററിൽ കുറിച്ചു.
Also Read: 83 Malayalam : രണ്‍വീര്‍ സിംഗിന്റെ '83' പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മലയാളത്തിലെത്തിക്കുന്നു
രൺവീർ സിംഗ്, ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഈ ചിത്രം ഇന്നലെയാണ് റിലീസായത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവായി ആണ് നടൻ രൺവീർ സിംഗ് അഭിനയിക്കുന്നത്. ചിത്രത്തിൽ കപിൽ ദേവിന്‍റെ ഭാര്യ റോമിയുടെ വേഷത്തിലാണ് ദീപിക പദുകോൺ എത്തുന്നത്. വിവാഹത്തിനു ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.
താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ഡിന്‍കര്‍ ശർമ്മ, നിശാന്ത് ദഹിയ, ഹാർഡി സന്ധു, സാഹിൽ ഖട്ടർ, അമ്മി വിർക്ക്, അദ്ദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...