ഡിയർ ലവ് ഏത് അവസ്ഥയിലും നിങ്ങളെ സ്നേഹിച്ചു കൊണ്ടേയിരിക്കും; കോഹ്ലിയുടെ ജൻമദിനത്തിൽ ഭാര്യയുടെ കുറിപ്പ്
സിംബാവെയ്ക്കെതിരായ മത്സരത്തിന് തയാറെടുക്കുന്നതുകൊണ്ട് കോഹ്ലി തൻറെ ജൻമദിനമായ ഈ ദിവസം മെൽബണിലായിരിക്കും ആഘോഷിക്കുക
34-ാം ജൻമദിനം ഓസട്രേലിയയിൽ ആഘോഷമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ജന്മദിനത്തിന് ഹൃദയ സ്പർശിയായ കുറിപ്പ്ഭാര്യ അനുഷ്ക ശർമ്മ ഇൻസ്റ്റഗ്രാമിലുംപങ്കുവച്ചു.ഇന്ന് നിങ്ങളുടെ ജൻമദിനമാണ്.ഏത് അവസ്ഥയിലും ഞാൻ നിങ്ങളെ സ്നേഹിക്കും എന്ന വാക്കുകളാണ് അനുഷ്ക കുറിച്ചിരിക്കുന്നത്.
മൈ ലവ് ഇത് നിങ്ങളുടെ ജന്മദിനമാണ്, ഈ പോസ്റ്റിനായി ഞാൻ നിങ്ങളുടെ മികച്ച ആംഗിളുകളിലുള്ള ഫോട്ടോകളാണ് തിരഞ്ഞെടുത്തത്. ഏത് സാഹചര്യത്തിലും എവിടെയും ഞാൻ നിങ്ങളെ സ്നേഹിക്കും- അനുഷ്ക ഇൻസ്റ്റയിലെഴുതിയ വരികളുടെ പരിഭാഷയാണ്.
ഏകദേശം 3 വർഷത്തിന് ശേഷം 2022 ഓഗസ്റ്റിൽ നടന്ന ഏഷ്യാ കപ്പ് മൽസരത്തിൽ വിരാഡ് തൻറെ ആദ്യ സെഞ്ച്വറി നേടിയിരുന്നു . ബാറ്റിങ്ങിൽ താൻ ശക്തിയോടെ തിരിച്ചു വരുമെന്ന് പ്രഖ്യാപിച്ച കോഹ്ലിയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.സിംബാവെയ്ക്കെതിരായ മൽസരത്തിൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യയും കോഹ്ലിയും തയ്യാറായി കഴിഞ്ഞു .
കഴിഞ്ഞ 4 മത്സരങ്ങളിൽ 3 വിജയം നേടിയെങ്കിലും പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു. കാരണം പാകിസ്ഥാൻ ബംഗ്ലാദേശിനെയും തോൽപ്പിച്ചാൽ ടൂർണ്ണമെൻറിൽ നിന്നും പുറത്താക്കാതെ യോഗ്യത നേടണമങ്കിൽ ഇന്ത്യ സിംബാവെയെ തോൽപ്പിക്കണം. പക്ഷേ ഇപ്പോൾ പാകിസ്ഥാൻറെ നെറ്റ് റൺറേറ്റ് ഇന്ത്യയെക്കാൾ മികച്ചതാണ്.
ഞായറാഴ്ച്ച സിംബാവെയ്ക്കെതിരായ മത്സരത്തിന് തയാറെടുക്കുന്നതുകൊണ്ട് കോഹ്ലി തൻറെ ജൻമദിനമായ ഈ ദിവസം മെൽബണിലായിരിക്കും ആഘോഷിക്കുക. നിരവധി പേരാണ് ഇന്ത്യൻ താരത്തിന് സാമൂഹിക മാധ്യമങ്ങളിൽ ആശംസകൾ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...