ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട വിദേശ താരമാണ് ഡേവിഡ് വാര്‍ണര്‍. ഇന്ത്യയില്‍ വാര്‍ണര്‍ക്ക് നിരവധി ആരാധകരുണ്ട്. ഇന്ത്യയിലെ ട്രെന്‍ഡിന് അനുസരിച്ച് രസകരമായ വീഡിയോകള്‍ കൊണ്ട് അദ്ദേഹം ആരാധകരെ രസിപ്പിക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ തനിയ്ക്ക് രണ്ടാം വീടാണെന്ന് വാര്‍ണര്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയ്ക്ക് എതിരായ മത്സരങ്ങള്‍ക്കിടയിലും വാര്‍ണര്‍ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട്. വാര്‍ണറെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ഇന്ത്യക്കാര്‍ക്ക് സുപരിചിതരാണ്. ഇപ്പോള്‍ ഇതാ ഇന്ത്യയില്‍ ലോകകപ്പ് കളിക്കുന്നതിന്റെ സന്തോഷത്തിലാണ് വാര്‍ണര്‍. പാകിസ്താന്റെ പേരുകേട്ട ബൗളിംഗ് നിരയെ അടിച്ചുതകര്‍ത്താണ് വാര്‍ണര്‍ ഇന്ന് സെഞ്ച്വറി ആഘോഷിച്ചത്. വാര്‍ണറുടെ സെഞ്ച്വറി ആഘോഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 


ALSO READ: അത് വൈഡായിരുന്നോ? എന്തുകൊണ്ട് അമ്പയർ വൈഡ് നൽകിയില്ല?


തെന്നിന്ത്യയിലെ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ അഭിനയിച്ച ബ്ലോക്ബസ്റ്റര്‍ ചിത്രമായ പുഷ്പയിലെ രംഗമാണ് അദ്ദേഹം ഗ്രൗണ്ടില്‍ അവതരിപ്പിച്ചത്. പതിവുപോലെ വായുവില്‍ ഉയര്‍ന്നു ചാടി പഞ്ച് ചെയ്ത ശേഷമാണ് അദ്ദേഹം പുഷ്പ സെലിബ്രേഷന്‍ നടത്തിയത്. 85 പന്തില്‍ സെഞ്ച്വറി തികച്ച അദ്ദേഹം മിന്നും ഫോമിലായിരുന്നു. 124 പന്തില്‍ 14 ബൗണ്ടറികളും 9 സിക്‌സറുകളും പറത്തിയ വാര്‍ണര്‍ 163 റണ്‍സ് നേടി. ലോകകപ്പ് ചരിത്രത്തിലെ അഞ്ചാം സെഞ്ച്വറിയാണ് വാര്‍ണര്‍ ഇന്ന് സ്വന്തമാക്കിയത്. വാര്‍ണറുടെയും മാര്‍ഷിന്റെയും സെഞ്ച്വറി മികവില്‍ പാകിസ്താനെതിരെ 9 വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സ് നേടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.