പുഷ്പയിലെ സംഭാഷണങ്ങളും, ​ഗാനങ്ങളും എല്ലാം തന്നെ വൈറൽ ആയിക്കൊണ്ടിരിക്കുന്ന സമയമാണിത്. ചിത്രത്തിലെ ശ്രീവല്ലി എന്ന ​ഗാനമാണ് ഇതിൽ ഏറ്റവും കൂടുതൽ റീൽസുകളിൽ ഇടം പിടിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾ മുതൽ വലിയവർ വരെ, സിനിമ താരങ്ങൾ മുതൽ കായിക താരങ്ങൾ വരെ റീൽസുകൾ ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിൽ ഒരു ക്രിക്കറ്റ് താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ടീം ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ അല്ലു അർജുന്റെ പുഷ്പയെ അനുകരിച്ച വീഡിയോ ആണ് തരം​ഗമാകുന്നത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ വിക്കറ്റ് വീഴ്ത്തിയ ശേഷമാണ് പുഷ്പരാജിനെ അനുകരിച്ചത്. 



 


ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷമായിരുന്നു ജഡേജയുടെ പുഷ്പ സ്റ്റൈല്‍ ആഘോഷം. ഇന്നിങ്സിന്റെ പത്താം ഓവറിലാണ് ചാന്ദിമലിനെ ജഡേജ വീഴ്ത്തുന്നത്. ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നാലെയാണ് ജഡേജയുടെ ആഘോഷം. ഈ സമയം കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി കാർത്തിക് അദ്ദേഹത്തെ "രവീന്ദ്ര പുഷ്പ" എന്ന് വിശേഷിപ്പിച്ചു.


നേരത്തെ പുഷ്പയിലെ ചില രംഗങ്ങള്‍ അനുകരിച്ച് ജഡേജ  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല, പുഷ്പയില്‍ അല്ലു അർജുൻ ചെയ്യുന്ന കഥാപാത്രത്തെ ഉള്‍കൊണ്ടുള്ള ചില ചിത്രങ്ങളും താരം പങ്കുവെക്കുകയുണ്ടായി.