32 ടീമുകളെ ശക്തിയും ദൗർബല്യവും അനുസരിച്ച് വിവിധ ഗ്രൂപ്പുകളാക്കുന്നത് ഭാരിച്ച പണിയാണ്. ഇക്കുറിയും വിമർശനം ബാക്കിയാക്കിയാണ് ഫിഫക്ക് ഗ്രൂപ്പ് പണിയൽ പൂർത്തിയാക്കാനായത് .ഫിഫ റാങ്കിംഗ് നോക്കി ഓരോ ഗ്രൂപ്പിലേയും ടീമുകളുടെ ശക്തിയും ദൗർബല്യവും വിലയിരുത്തുന്നതിന് മുൻപ് ടീമുകളെ ഗ്രൂപ്പുകളിൽ അടുക്കിയതിലെ മാനദണ്ഡം നോക്കാം. ഫിഫയുടെ സീഡിംഗ് സിസ്റ്റം പ്രകാരം ആതിഥേയ രാജ്യവും സീഡിംഗിൽ മുൻപിലുള്ള 8 രാജ്യങ്ങളും 8 ഗ്രൂപ്പുകളിലായി വിന്യസിക്കപ്പെടുന്നു .


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രസീൽ, ബെൽജിയം, അർജന്റീന, ഫ്രാൻസ്, ഇംഗ്ളണ്ട്, ഇറ്റലി, സ്പെയിൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് ഫിഫ റാങ്കിംഗ് പ്രകാരം മുന്നിലുള്ള 8 പേർ.റാങ്കിംഗിൽ ആറാമതുള്ള ഇറ്റലി യോഗ്യത നേടാനാവാത്തതിനാൽ ഒമ്പതാം റാങ്കുള്ള പോർച്ചുഗലും ബാക്കിയുള്ള 7 രാജ്യങ്ങളും അങ്ങിനെ ഒരേ ഗ്രൂപ്പിൽ വരാതെ രക്ഷപ്പെട്ടു. 


മേഖലകളുടെ പ്രാധാന്യം ഉറപ്പാക്കാൻ  യോഗ്യതാ സോണുകളെയും ഗ്രൂപ്പ് തിരിക്കലിൽമാനദണ്ഡമാക്കി. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, കരീബിയൻ, ഓഷ്യാനിയ എന്നിവയാണ് യോഗ്യതാ മേഖലകൾ. രാജ്യങ്ങളെ അണിനിരത്തിയപ്പോൾ യൂറോപ്പ് ഒഴികെ മറ്റെല്ലാ മേഖലയിൽ നിന്നും ഒന്നിലേറെ രാജ്യങ്ങൾ ഒരു ഗ്രൂപ്പിൽ ഇല്ല. യൂറോപ്പിൽ നിന്ന് പരമാവധി രണ്ട് രാജ്യങ്ങൾ ഒരു ഗ്രൂപ്പിൽ. ഇനി ടീമുകളുടെ ശക്തിയും ദൗർബല്യവും അനുസരിച്ച് ഗ്രൂപ്പുകളെ പരിശോധിക്കാം. ഏറ്റവും ദുർബലമായ ഗ്രൂപ്പ് ആദ്യം .


നമ്പർ 8


ഗ്രൂപ്പ് A ഖത്തർ, ഇക്വഡോർ, സെനെഗൽ, നെതർലൻഡ്സ്.ഈ ഗ്രൂപ്പിൽ ഉയർന്ന റാങ്കിംഗ് നെതർലൻഡ്സിന്. ഫിഫ റാങ്കിംഗ് 8 ,സെനഗൽ(18), ഇക്വഡോർ(44),ആതിഥേയരായ ഖത്തർ(50) ഇങ്ങനെയാണ് ബാക്കി സീഡിംഗ് . ടീമുകളുടെ ശരാശരി റാങ്കിംഗ് 30. അതിനാൽത്തന്നെ ഖത്തർ 2022 ലെ ഏറ്റവും ദുർബലമായ ഗ്രൂപ്പ്. ഹോളണ്ടിന് കാര്യങ്ങൾ എളുപ്പമാകുമെന്ന് വിലയിരുത്തൽ


നമ്പർ 7


ഗ്രൂപ്പ് H  പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണകൊറിയ,ടീമുകളുടെ ശരാശരി റാങ്കിംഗ് 28. പോർച്ചുഗൽ(9),ഉറുഗ്വേ (14) അധികം പിന്നിലല്ല. എന്നാൽ ദക്ഷിണ കൊറിയ 28ആം സ്ഥാനത്തും ഘാന(61) ഏറെ പിന്നിലുമാണ് . എന്നാൽ മുൻ ലോകകപ്പുകളിൽ അട്ടിമറി നടത്തിയവരാണ് ഘാനയും ദക്ഷിണകൊറിയയും എന്നത് മറക്കാനാവില്ല.


നമ്പർ 6


ഗ്രൂപ്പ് C അർജന്റീന, സൗദിഅറേബ്യ,മെക്സിക്കോ,പോളണ്ട്.ഗ്രൂപ്പിലെ ടീമുകളിൽ ഒന്നാം റാങ്കുകാരനും അവസാന റാങ്കുകാരനും തമ്മിലുള്ള വ്യത്യാസം 48 .ശരാശരി റാങ്കിംഗ് 23.25. അർജന്റീന (3) മുന്നിൽ. രണ്ടാമത് മെക്സിക്കോ (13),പോളണ്ട്(26)
സൗദി അറേബ്യ (51)മൂന്നും നാലും സ്ഥാനങ്ങളിൽ 


നമ്പർ 5


ഗ്രൂപ്പ് D  ഫ്രാൻസ്, ഡെൻമാർക്ക് , ഓസ്ട്രേലിയ, ടുണീഷ്യ. ആദ്യ 10ൽ ഉൾപ്പെട്ട രണ്ട് രാജ്യങ്ങളുടെ സാന്നിധ്യം ഗ്രൂപ്പ് D യെ കരുത്തുള്ളതാക്കുന്നു . ഫിഫ റാങ്കിംഗിൽ ഫ്രാൻസ് നാലാമതും ഡെൻമാർക്ക് പത്താമതുമാണ്. ടുണീഷ്യ(30), ഓസ്ട്രേലിയ(38) എന്നിവരും ആദ്യ നാൽപ്പത് റാങ്കിനുള്ളിലുണ്ട്.ഗ്രൂപ്പിലെ ശരാശരി റാങ്കിംഗ് 20.5.


നമ്പർ 4


ഗ്രൂപ്പ് G ബ്രസീൽ, സെർബിയ, സ്വിറ്റ്സർലണ്ട്, കാമറൂൺ ഒരേ സമയം ശക്തവും എന്നാൽ ദുർബലവും ആയ ഗ്രൂപ്പാണ് G. ഫിഫ റാങ്കിംഗിൽ ഒന്നാമതുള്ള ബ്രസീൽ മുതൽ നാൽപ്പത്തി മൂന്നാമതുള്ള കാമറൂൺ വരെ .സ്വിറ്റ്സർലണ്ടിന്റെ റാങ്കിംഗ് 15 ഉം സെർബിയയുടെ 21 ഉം ആണ് . ഗ്രൂപ്പിന്റെ ശരാശരി റാങ്കിംഗ് 20.


നമ്പർ 3


ഗ്രൂപ്പ് F ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ,ബെൽജിയം(2), ക്രൊയേഷ്യ(12) ഇവരുടെ സാന്നിധ്യത്താൽ മരണഗ്രൂപ്പ് എന്ന തോന്നൽ ഉണ്ടെങ്കിലും മൊറോക്കോ(22), കാനഡ(41) ഇവർ അത്ര ശക്തരല്ല. എന്നാൽ ഗ്രൂപ്പ് ചാമ്പ്യൻമാർക്കുള്ള പോരാട്ടം ഗ്രൂപ്പിനെ ശക്തമാക്കുന്നു .ഗ്രൂപ്പിന്റെ ശരാശരി റാങ്കിംഗ് 19.5


നമ്പർ 2


ഗ്രൂപ്പ് E  സ്പെയിൻ, കോസ്റ്ററിക്ക, ജർമനി, ജപ്പാൻ,സ്പെയിൻ (7), ജർമനി(12) എന്നിവരുടെ സാന്നിധ്യം ഈ ഗ്രൂപ്പിനെയും മരണഗ്രൂപ്പിന്റെ പ്രതീതി ഉണ്ടാക്കുന്നു.  ജപ്പാൻ (24), കോസ്റ്ററിക്ക(31) എന്നീ രാജ്യങ്ങൾ അട്ടിമറി നടത്തിയാൽ തികച്ചും മരണഗ്രൂപ്പായി തീരാനും സാധ്യതയുണ്ട്.ഗ്രൂപ്പിന്റെ ശരാശരി റാങ്കിംഗ് 18.5


നമ്പർ 1


ഗ്രൂപ്പ് B ഇംഗ്ളണ്ട്, ഇറാൻ, യുഎസ്എ, വെയിൽസ് ,റാങ്കിംഗിൽ മുന്നിലുള്ള ഇംഗ്ളണ്ടും(5) അവസാനമുള്ള ഇറാനും(20) തമ്മിലുള്ള വ്യത്യാസം 15 സ്ഥാനങ്ങൾ മാത്രമാണ് . യുഎസ്എ(16), വെയിൽസ്(19) എന്നിവരും അടുത്തടുത്ത സ്ഥാനങ്ങളിൽ. ഗ്രൂപ്പിന്റെ ശരാശരി റാങ്കിംഗ് 15 . ടീമുകൾ തമ്മിൽ ശക്തിയിൽ വലിയ വ്യത്യാസം ഇല്ലാത്തതിനാൽ തീ പാറുന്ന പോരാട്ടം ഗ്രൂപ്പ് B യിൽ പ്രതീക്ഷിക്കാം . ഇംഗ്ളണ്ടിന് കാര്യങ്ങൾ എളുപ്പമാവില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.