Thiruvananthapuram : IPL 2021 സീസണിലും അഭ്യന്തര ടി20 ടൂർണമെന്റായ സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിലും (Syed Mushtaq Ali Trophy 2021) സ്ഥിരതയാർന്ന പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണിന് (Sanju Samson) എന്തുകൊണ്ടു ഇന്ത്യൻ ടീമിൽ പരിഗണിക്കുന്നില്ല എന്ന ചോദ്യവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty). ഇന്ന് ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് ടി20 പരമ്പരയിൽ സഞ്ജുവിനെ പരിഗണിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

"സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു" മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 


ALSO READ : Syed Mushtaq Ali Trophy 2021 : സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ, സഞ്ജു സാംസണിനും അസ്ഹറുദ്ദീനും അർധ സെഞ്ചുറി


കഴിഞ്ഞ ദിവസം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള കേരള ടീം ഹിമാചൽ പ്രദേശിനെ തകർത്ത് സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിന്റെ ക്വാർട്ടറിലേക്ക് പ്രവേശിക്കുകയും ചെയ്തു. സഞ്ജുവിന്റെയും ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീന്റെ അർധസെഞ്ചുറിയുടെ പിൻബലത്തിലാണ്  മൂന്ന് പന്ത് ബാക്കി നിൽക്കവെ കേരളം ജയം കണ്ടെത്തിയത്. 


സഞ്ജുവിന്റെ തുടർച്ചയായി രണ്ടാമത്തെ അർധ സെഞ്ചുറിയാണ്. ടൂർണമെന്റിൽ ഇതുവരെ താരം മൂന്ന് ഫിഫ്റ്റി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബിഹാറുമായിട്ടുള്ള മത്സരത്തിൽ പുറത്താകാതെ 45 റൺസെടുക്കുകയും ചെയ്തിരുന്നു. നാളെ നവംബർ 18ന് തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ ക്വാർട്ടർ മത്സരം. 


ALSO READ : IPL 2022 : Sanju Samson രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്കെന്ന് ഏകദേശം ഉറപ്പിച്ചു, ഇനിയും കാത്തിരിക്കുന്നത് ഔദ്യോഗിക ലേലം മാത്രം


ഐപിഎല്ലിലും നിലവിൽ ആഭ്യന്തര ടി20 ടൂർണമെന്റിലും മികച്ച ഫോമിൽ തുടരുന്ന താരത്തെ ഇന്ത്യൻ ടീമിൽ പരിഗണിക്കാത്തതിൽ സോഷ്യൽ മീഡിയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. #JusticForSamson  എന്ന് ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിങ് ആകുകയും ചെയ്തിരുന്നു. 


ALSO READ : Sanju Samson | കഷ്ടപാടുകൾ ആരും കാണുന്നില്ലെ ! ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ T20 ടീം പ്രഖ്യാപനത്തിന് ശേഷമുള്ള സഞ്ജു സാംസണിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു


മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്


സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്.


ഐപിഎൽ - 14 ൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാനും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം?


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.