Virat Kohli-Anushka Sharma New Baby : ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര പുരോഗമിക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുടെ അഭാവമാണ്. സ്വകാര്യമായ ആവശ്യത്തെ തുടർന്ന് വിരാട് കോലി ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും പിന്മാറി നിൽക്കുമെന്നായിരുന്നു ബിസിസിഐ അറിയിച്ചിരുന്നത്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കോലി ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ നിന്നും പൂർണമായി മാറി നിൽക്കുമെന്നാണ്. ഇതെ തുടർന്ന് എന്താണ് താരത്തിന്റെ സ്വകാര്യ പ്രശ്നം എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഗണ്യമായി ഉയരുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യത്തിൽ ഒരു വ്യക്ത വരുത്തിയിരിക്കുകയാണ് ഐപിഎല്ലിൽ കോലി സഹതാരവും മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനുമായ എബി ഡിവില്ലിയേഴ്സ്. വിരാട് കോലിക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നമില്ല താരം കുടുംബത്തിനോടൊപ്പം ഇപ്പോൾ സമയം ചിലവഴിക്കുകയാണ്. കോലിയും ഭാര്യ അനുഷ്ക ശർമയും തങ്ങളുടെ രണ്ടാമത്തെ കുട്ടിയുടെ ജനനത്തിനായി കാത്തിരിക്കുകയാണ് എബി ഡിവില്ലിയേഴ്സ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. കുടുംബത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന കോലിയുടെ പ്രവൃത്തിയെ മുൻ ആർസിബി താരം അഭിനന്ദിക്കുകയും ചെയ്തു. 


ALSO READ : IND vs ENG : ബൂം..ബൂം എഫെക്ടിൽ ഇംഗ്ലണ്ട് തകർന്നു; ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് ലീഡ്


ടീം മാനേജ്മെന്റിനും ക്യാപ്റ്റൻ രോഹിത് ശർമയും തന്റെ ആവശ്യങ്ങൾ ധരിപ്പിച്ചതിന് ശേഷം കോലി പരമ്പരയിൽ നിന്നും വിട്ടുമാറിയത്. കൂടാതെ താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ബിസിസിഐ ആരാധകരോടും മാധ്യമങ്ങളോടും ആവശ്യപ്പെട്ടിരുന്നു. നിലവിൽ രാജ്യത്തിന്റെ പുറത്തുള്ള താരം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്ക് ശേഷമായിരിക്കും ടീമിലേക്ക് തിരിച്ചു വരാൻ സാധ്യത. 


അതിനിടെ സൂപ്പർ താരം ടീമിൽ നിന്നും വിട്ടുനിൽക്കുന്നത് തന്റെ മാതാവിന്റെ ആരോഗ്യ പ്രശ്നത്തെ തുടർന്നാണെന്നുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ താരത്തിന്റെ സഹോദരൻ വികാസ് കോലി ഇക്കാര്യ തള്ളി കളയുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ജനുവരിയിലാണ് കോലി തന്റെ മകൾ വാമികയുടെ മൂന്നാം പിറന്നാൾ ആഘോഷിക്കുന്നതിനായി ഇന്ത്യൻ ടീമിൽ നിന്നും അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ നിന്നും വിട്ടു നിന്നത്. 


2017ലാണ് വിരാട് കോലിയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും തമ്മിൽ വിവാഹിതരാകുന്നത്. 2021ലാണ് താരദമ്പതികൾക്ക് ആദ്യ കുഞ്ഞുണ്ടാകുന്നത്. അന്ന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ വിരാട് കോലി ടീം വിട്ട് കുടുംബത്തിനൊപ്പം ചേർന്നിരുന്നു. അനുഷ്ക വീണ്ടും ഗർഭിണിയാണെന്നുള്ള സംശയം അടുത്തിടെ ബോളിവുഡ് താരത്തിന്റെ പുറത്ത് വന്ന ചിത്രങ്ങളിൽ ചൂണ്ടിക്കാട്ടി ആരാധകർ ഉയർത്തിയിരുന്നു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.