Mumbai: അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും  മകള്‍  വാമികയ്ക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍... 


COMMERCIAL BREAK
SCROLL TO CONTINUE READING

നടി അനുഷ്കയാണ്  വാമികയെ എടുത്തിരുന്നത്. വിമാനത്താവളത്തില്‍നിന്നുള്ള താരങ്ങളുടെ കുടുംബ ഫോട്ടോ അതിവേഗമാണ്  സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ജനുവരിയിലാണ്  അനുഷ്ക ശര്‍മയ്ക്കും   (Anushka Sharma) വിരാട് കോഹ്‌ലിയ്ക്കും  (Virat Kohli) കുഞ്ഞു പിറന്നത്.  



IPL ടീം  Royal Challengers Bangalore ന്‍റെ ക്യാപ്റ്റനായ കോഹ്ലി  താരങ്ങള്‍ക്കൊപ്പം ചെന്നൈയില്‍ നിന്നും  മുംബൈയില്‍ എത്തിച്ചേര്‍ന്ന അവസരത്തിലാണ് കുടുംബം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇവര്‍ മുംബൈയില്‍ എത്തിച്ചേര്‍ന്നത്.




താര ദമ്പതികളുടെയും കുഞ്ഞിന്‍റെയും (Vamika) ഫോട്ടോകൾ  ഏറെ വേഗമാണ്  സോഷ്യൽ മീഡിയയിൽ  വൈറലായി മാറിയത്.


Also Read: വിരാട്-അനുഷ്ക ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു


കുഞ്ഞ് ജനിച്ചതിനുശേഷം  താര  ദമ്പതികൾ കുഞ്ഞിന്‍റെ ഫോട്ടോ എടുക്കരുതെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.  എന്നാല്‍, ആരാധകര്‍ കാത്തിരുന്നതുപോലെ താര കുടുംബം എത്തിയതോടെ  ഫ്ലാഷ് ലൈറ്റുകള്‍ മിന്നി,  അതേസമയം,  ഫ്ലാഷ് ലൈറ്റില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ച് അതീവ ശ്രദ്ധയോടെ ക്യാരി  ചെയ്യുന്ന അനുഷ്കയെ ചിത്രങ്ങളില്‍ കാണാം ...


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.