പ്രഥമ വനിത ഐപില്ലിനുള്ള അഞ്ച് ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ച് ബിസിസിഐ. 4670 കോടി രൂപയുടെ റെക്കോർഡ് ലേലമാണ് വനിത ലീഗിന് വേണ്ടി ഫ്രാഞ്ചൈസികൾ നടത്തിയത്. 1289 കോടി ചിലവാക്കി അദാനി ഗ്രൂപ്പ് അഹമ്മദബാദ് ടീമിനെ സ്വന്തമാക്കി. നിലവിൽ പുരുഷ ഐപില്ലിന്റെ ഭാഗമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബെംഗളൂരു അസ്ഥാനമാക്കിയും ഡൽഹി ക്യാപിറ്റൽസ് ഡൽഹി ആസ്ഥാനമാക്കിയും തങ്ങളുടെ വനിത ടീമിനെ സ്വന്തമാക്കി. ഇവയ്ക്ക് പുറമെ മുംബൈ, ലഖ്നൌ എന്നീ നഗരങ്ങൾ കേന്ദ്രമാക്കിയാണ് ബാക്കി ടീമുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

2008ലെ പ്രഥമ ഐപിഎല്ലിനുള്ള ഉടമസ്ഥവകാശ ലേലത്തിനെക്കാളും ഉയർന്ന തുകയ്ക്കാണ് പ്രഥമ വനിത ഐപിഎല്ലിനുള്ള ടീമുകൾക്ക് വേണ്ടിയുള്ള ലേലം നടന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. കൂടാതെ ലീഗിന്റെ പേര് വിമൺസ് പ്രീമിയർ ലീഗ് എന്നാണെന്നും ജയ് ഷാ തന്റെ ട്വിറ്റിലൂടെ അറിയിച്ചു. വനിത ക്രിക്കറ്റിന്റെ മാറ്റത്തിനുള്ള പാതയാണ് WPL എന്ന് ബിസിസിഐ സെക്രട്ടറി തന്റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു.


ALSO READ : Suryakumar Yadav : സൂര്യകുമാർ യാദവ് 2022ലെ ഐസിസിയുടെ മികച്ച ടി20 പുരുഷ താരം


1289 കോടിക്കാണ് അദാനി ഗ്രൂപ്പിന്റെ അദാനി സ്പോർട്സ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദബാദ് ആസ്ഥാനമായിട്ടുള്ള ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. മുംബൈ ഫ്രാഞ്ചൈസിയെ 912.99 കോടിക്ക് ഇന്ത്യവിൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡാണ് നേടിയത്. നിലവിലെ ഐപിഎല്ലിന്റെ ഭാഗമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബെംഗളൂരു ആസ്ഥാനമാക്കികൊണ്ട് തന്റെ വനിത ടീമിന്റെ ഉടമസ്ഥവകാശവും നേടി. 901 കോടി രൂപയ്ക്കാണ് ആർസിബിയുടെ നേട്ടം. ഡൽഹി ക്യാപിറ്റൽസിന്റെ ഉടമകളായ ജെ എസ് ഡബ്ലിയു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡും ഡൽഹി ആസ്ഥാനമാക്കികൊണ്ട് തന്നെ ഉടമസ്ഥവകാശം നേടി. 810 കോടി രൂപ ചിലവാക്കിയാണ് ജെ എസ് ഡബ്ലിയു ജിഎംആർ ഗ്രൂപ്പിന്റെ നേട്ടം. കൂടാതെ കാപ്രി ഗ്ലോബൽ ഹോൽഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് ലഖ്നൌ ആസ്ഥാനമാക്കികൊണ്ടുള്ള വനിത ടീമിനെ 757 കോടിക്ക് സ്വന്തമാക്കി.


വിയകോം 18 നെറ്റ്വർക്കാണ് വനിത പ്രീമിയർ ലീഗിന്റെ സംപ്രേഷണ അവകാശം നേടിയെടുത്തത്. 2023-2027 വരെയുള്ള സംപ്രേഷണ അവകാശം സ്വന്തമാക്കിട്ടുള്ളത്. 951 കോടി രൂപയ്ക്കാണ് നെറ്റ്വർക്കാണ് സംപ്രേഷണ അവകാശം നേടിയത്. 7.09 കോടി രൂപയാണ് ഒരു മത്സരത്തിനായി വിയകോം 18 ചിലവഴിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ