Priceless picture...!! ഒളിമ്പിക്സ് മെഡല്‍ അമ്മയുടെ കഴുത്തിലണിയിച്ച് മടിയില്‍ തലചായ്ച്ച് പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്
ടോക്കിയോ ഒളിമ്പിക്സില്‍ (Tokyo Olympics 2020) ഇന്ത്യന്‍ ഹോക്കി ടീം (Indian Hockey Team) നേടിയ തിളക്കമാര്‍ന്ന ജയം രാജ്യത്തെ കുറച്ചൊന്നുമല്ല ആവേശത്തിലെത്തിച്ചത്.
New Delhi: ടോക്കിയോ ഒളിമ്പിക്സില്‍ (Tokyo Olympics 2020) ഇന്ത്യന്‍ ഹോക്കി ടീം (Indian Hockey Team) നേടിയ തിളക്കമാര്‍ന്ന ജയം രാജ്യത്തെ കുറച്ചൊന്നുമല്ല ആവേശത്തിലെത്തിച്ചത്.
41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയില്‍ (Indian Hockey Team) മെഡല്‍ നേടുന്നത്. 2016ലെ വെങ്കല മെഡല്‍ ജേതാക്കളായ ജര്‍മ്മനിയെ ഇന്ത്യ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയം കൈപിടിയില്‍ ഒതുക്കിയത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്സ് മെഡല്‍ നേടുന്നത്.
ടോക്കിയോയില്‍ ചരിത്രം കുറിച്ച് സ്വദേശത്ത് മടങ്ങിയെത്തിയ താരങ്ങള്‍ക്ക് രാജ്യം ഉജ്വലമായ വരവേല്‍പ്പാണ് ലഭിച്ചത്. കൂടാതെ, ഈ താരങ്ങള്‍ക്ക് സ്വന്തം നാടുകളിലും വലിയ സ്വീകരണം ലഭിച്ചു.
ടോക്കിയോയില്‍ കുറിച്ച ചരിത്ര വിജയത്തിന് ശേഷമുള്ള തങ്ങളുടെ വിശേഷങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇന്ത്യയുടെ പുരുഷ ഹോക്കി ടീമം നായകന്‍ മന്‍പ്രീത് സിംഗ് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഒളിമ്പിക്സ് മെഡല്‍ അമ്മയുടെ കഴുത്തില്‍ അണിയിച്ച് മടിയില്‍ തല ചായ്ച്ച് കിടക്കുന്ന ചിത്രമാണ് മന്‍പ്രീത് സിംഗ് ആരാധകരുമായി പങ്കുവച്ചത്.
"അമ്മയുടെ ചിരി കാണുമ്പോള്‍ അവര്‍ എന്നില്‍ എത്രമാത്രം അഭിമാനിക്കുന്നുവെന്ന് എനിക്ക് മനസിലാക്കാം, അത് എന്നിലും പുഞ്ചിരി വിടര്‍ത്തുന്നു. അവരില്ലാതെ ഈ വിജയം എനിക്ക് സാധിക്കുമായിരുന്നില്ല", മന്‍പ്രീത് കുറിച്ചു.
മന്‍പ്രീത് പങ്കുവച്ച ചിത്രം ആരാധകര്‍ ഏറെ സ്നേഹത്തോടെ ഏറ്റെടുത്തിരിയ്ക്കുകയാണ്. വിലമതിക്കാനാകാത്ത അമൂല്യമായ ചിത്രം എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്.
മന്‍പ്രീത് സിംഗിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ഹോക്കി ടീം 5-4ന് ജര്‍മ്മനിയെ തോല്‍പിച്ചാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...