World Athletics Championships 2022: രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തി  നീരജ് ചോപ്ര,  ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ  ആദ്യ ശ്രമത്തിൽ തന്നെ 88.39 മീറ്റർ ദൂരം താണ്ടി ജാവലിൻ ത്രോ ഫൈനലിൽ ഇടം നേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവായ നീരജ് ചോപ്ര  പുരുഷന്മാരുടെ ജാവലിൻ ത്രോയുടെ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയിലാണ് മത്സരിച്ചത്.  ജാവലിൻ ത്രോ ഫൈനലിൽ ഇടം നേടാന്‍ ഇന്ത്യയുടെ സ്റ്റാര്‍ അത്ലറ്റി ന്  വെറും 10  സെക്കൻഡ് മാത്രമേ വേണ്ടി  വന്നുള്ളൂ. 


നിയമം അനുസരിച്ച്, ഞായറാഴ്ച നടക്കുന്ന ഫൈനലിലെത്താൻ 83.50 മീറ്റർ കടക്കണമെന്നാണ് ചട്ടം. അതായത്   മികച്ച പ്രകടനം നടത്തുന്ന 12 കളിക്കാർക്ക് മുന്നോട്ട് പോകാൻ അവസരം ലഭിക്കും. തന്‍റെ ആദ്യ ശ്രമത്തില്‍ തന്നെ  88.39 മീറ്റർ ദൂരം താണ്ടിയാതോടെ ഫൈനലിൽ ഇടം ഉറപ്പാക്കിയിരിയ്ക്കുകയാണ് നീരജ് ചോപ്ര.  


പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനല്‍ മത്സരം  ജൂലൈ 24 ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 7.05 ന് നടക്കും. നീരജ് ചോപ്രയുടെ ആദ്യ സീനിയർ ലോക ചാമ്പ്യൻഷിപ്പ് ഫൈനലായിരിക്കും ഇത്.  89.94 മീറ്റർ വ്യക്തിഗത മികവുള്ള ചോപ്ര, 2017 ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിൽ  പങ്കെടുത്തിരുന്നു എങ്കിലും  മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍  കഴിഞ്ഞിരുന്നില്ല.  82.26 മീറ്റർ എറിഞ്ഞ് നീരജിന്  83 മീറ്റർ എന്ന യോഗ്യതാ മാർക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. കൈമുട്ട് ശസ്ത്രക്രിയ മൂലം 2019 ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് താരത്തിന് നഷ്ടമായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.