Chess World Cup 2023: ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ പ്രഗ്നാനന്ദയ്‌ക്കെതിരെ മാഗ്നസ് കാൾസണ് വിജയം
21 നീക്കങ്ങൾക്ക് ശേഷമായിരുന്നു വിജയം. നേരത്തെ പ്രഗ്നാനന്ദയ്ക്ക് ആദ്യ ടൈ ബ്രേക്ക് നഷ്ടമായിരുന്നു
ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രഗ്നാനന്ദയ്‌ക്കെതിരെ നോർവെയുടെ മാഗ്നസ് കാൾസണ് വിജയം. രണ്ടാം ടൈ ബ്രേക്കിൽ സമനില വഴങ്ങിയതിന് ശേഷമാണ് മാഗ്നസ് കാൾസൺ ലോകകപ്പ് നേടിയത്. അവസാന സ്കോർ: കാൾസൺ 1.5, പ്രഗ്നാനന്ദ 0.5. കൃത്യമായി നോക്കിയാൽ ആകെ 21 നീക്കങ്ങൾക്ക് ശേഷമായിരുന്നു വിജയം. നേരത്തെ പ്രഗ്നാനന്ദയ്ക്ക് ആദ്യ ടൈ ബ്രേക്കർ നഷ്ടമായിരുന്നു. അതേസമയം പ്രഗ്നാനന്ദക്ക് ഫൈനലിൽ വിജയം നേടാനാകും എന്നായിരുന്നു രാജ്യത്തിൻറെയാകെ പ്രതീക്ഷ.
അസർബൈജാനിൽ നടന്ന മത്സരത്തിൽ ആദ്യ രണ്ട് ഫൈനൽ ടൈ ബ്രേക്കറുകളും സമനിലയിലാണ് അവസാനിച്ചത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തി കളിയ്ക്കുന്ന ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ. ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് പ്രഗ്നാനന്ദ.
ടൈ ബ്രേക്കറില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദ കലാശക്കളിക്ക് അര്‍ഹത നേടിയത്. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അസര്‍ബൈജാന്റെ നിജാത് ആബാസോവ് ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് 10ന്റെ ലീഡ് നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...