ഗ്വാങ്ചൗ: ലോകബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്‍റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. 21-19,21-17 ആണ് സ്‌കോര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിന്ധുവിന്‍റെ ആദ്യ ലോകബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് കിരീടമാണ് ഇത്. മാത്രമല്ല ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.


ഗ്രൂപ്പ് ഘട്ടത്തിൽ ലോക ഒന്നാം നമ്പർ താരം തായ് സൂയിങിനെയും ലോക രണ്ടാം നമ്പർ അകാനെ യമാഗൂച്ചിയെയും കീഴടക്കിയെത്തിയ സിന്ധു, സെമിയിൽ തായ്‌ലൻഡിന്‍റെ രചനോക്ക് ഇന്റനോണിനെ 21–16, 25–23 എന്ന സ്‌കോറിന് മറികടന്നായിരുന്നു സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശനം.