ന്യൂ ഡൽഹി : ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങളിൽ വീണ്ടും പ്രതിഷേധവുമായി രംഗത്ത്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ തുടങ്ങിയ ഗുസ്തി താരങ്ങളുടെ നേതൃത്വത്തിൽ ഡൽഹി ജന്ദർ മന്തറിലാണ് പ്രതിഷേധം. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിത താരങ്ങൾ പരാതി നൽകിട്ടും കേസെടുക്കുന്നില്ല എന്നാരോപിച്ചാണ് ഗുസ്തിതാരങ്ങൾ വീണ്ടും പ്രതിഷേധവുമായി കൂടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജ്ര് ഭൂഷണിനെതിരെ സെൻട്രൽ ഡൽഹിലെ കൊനൗട്ട് പോലീസ് സ്റ്റേഷനിൽ ഏഴ് വനിത താരങ്ങൾ ലൈംഗിക ചുഷ്ണത്തിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകിട്ട് രണ്ട് ദിവസം പിന്നിട്ടും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ പോലീസ് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലയെന്ന് താരങ്ങൾ മാധ്യമങ്ങളോടായി പറഞ്ഞു. കൂടാതെ ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നേരത്തെ നടത്തിയ ലൈംഗികാരോപണത്തിൽ സർക്കാർ ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോർട്ട് മൂന്ന് മാസമായിട്ടും പുറത്ത് വിട്ടിട്ടില്ലയെന്ന് സാക്ഷി മാലിക്ക് അറിയിച്ചു. 


ALSO READ : IPL 2023 : അർഷ്ദീപ് സിങ് എറിഞ്ഞുടച്ച സ്റ്റമ്പിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും; രണ്ട് എസ് യു വി കാറുകൾ വാങ്ങാം



"ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് രേഖപ്പെടുത്താതെ ഞങ്ങൾ ഇവിടെ നിന്നും മാറില്ല" ബജ്രംഗ് പൂനിയ പറഞ്ഞു. അന്വേഷണ സമിതി രൂപീകരിച്ചതല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്നും മറ്റൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലയെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. തങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ ഇവിടെ തന്നെ ഉറങ്ങിയും കഴിച്ചു കഴിഞ്ഞ് കൂടുമെന്ന് വനിത ഗുസ്തിതാരം കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന മാസമായി കായിക മന്ത്രാലയവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. അന്വേഷണ സമിതിയിലെ അംഗങ്ങളെ തങ്ങൾക്ക് മറുപടി നൽകുന്നില്ലയെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.


നേരത്തെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ താരങ്ങൾ രംഗത്തെത്തിയപ്പോൾ ജനുവരിയിൽ ബോക്സർ എം സി മേരി കോമിന്റെ നേതൃത്വത്തിൽ അഞ്ച് അംഗ അന്വേഷണ സമിതിയെ കായിക മന്ത്രാലയം നിയമിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി ഒരു മാസത്തിനുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രാലയം നിർദേശിച്ചിരുന്നത്.  എന്നാൽ അന്വേഷണ സമിതിക്ക് രണ്ടാഴ്ചയും കൂടി നീട്ടി നൽകുകയും സംഘത്തിൽ ബബിത ഫോട്ടിനെയും ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ അന്വേഷണ സമിതി കായിക മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.