ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ ന്യൂസിലാൻഡ് ശ്രീലങ്കയെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ ഓവലിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇറങ്ങാൻ യോഗ്യത നേടിയത്. ലങ്കയ്ക്കെതിരെ അവസാന പന്തിലായിരുന്നു കിവീസിന്റെ ജയം. ഒരോ ബോൾ ബാക്കി നിൽക്കെ ആതിഥേയർക്ക് ജയിക്കാൻ വേണ്ടിയിരുന്നത് ഒരു റൺസായിരുന്നു. അതും കെയിൻ വില്യംസൺ ബൈ റണ്ണിലൂടെ സ്വന്തമാക്കി ഇന്ത്യക്ക് ഓവലിലേക്കുള്ള ടിക്കറ്റും നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുന്നത്. ലങ്ക കിവീസ് മത്സരം സമനിലയിൽ പിരിഞ്ഞാൽ ഇന്ത്യക്ക് ഓവലിലേക്ക് പ്രവേശനം അൽപം ബുദ്ധിമുട്ടിയേനെ. അതിപ്പോൾ അഹമ്മദബാദ് ടെസ്റ്റ് സമനിലയിൽ ആയാൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്ഥാനം ലഭിക്കില്ല. എന്നാൽ ന്യൂസിലാൻഡ് അവസാന പന്തിൽ ജയം കണ്ടെത്തിയതോടെ രോഹിത് ശർമയ്ക്കും സംഘത്തിന് വലിയ ഒരു ആശ്വാസമാണ് ലഭിച്ചത്. കാരണം ഓസ്ട്രേലിയയ്ക്കെതിരെയുള്ള അവസാന ടെസ്റ്റ് മത്സരം സമനിലയിലേക്ക് നീങ്ങുകയാണ്.


ALSO READ : Virat Kohli : ഇതാണ് തിരിച്ചു വരവ്; മൂന്ന് വർഷം മൂന്ന് മാസം 20 ദിവസങ്ങൾ; കോലി കാത്തിരുന്നത് കേവലം ഒരു സെഞ്ചുറി നേട്ടം മാത്രമായിരുന്നില്ല


ലങ്ക കിവീസ് മത്സരം


കെയിൻ വില്യംസണിന്റെ സെഞ്ചുറി മികവിലായിരുന്നു ക്രൈസ്റ്റ്ചർച്ചിലെ ന്യൂസിലാൻഡിന്റെ ജയം. 232ന് നാല് എന്ന നിലയിൽ ശക്തമായ നിലയിൽ നിന്ന ആതിഥേയരെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ലങ്കൻ താരങ്ങൾ മത്സരത്തിന്റെ അവസാന ദിനത്തിൽ പുറത്തെടുത്തത്. എന്നാൽ ഒരു ഭാഗത്ത് നിന്ന് ടീമിനെ വിജയത്തിലേക്ക് ക്ഷമയോടെ എത്തിക്കുകയായിരുന്നു വില്യംസൺ. അവസാന ഓവറിൽ കിവീസിന് ജയത്തിനായി വേണ്ടിയിരുന്നത് എട്ട് റൺസായിരുന്നു. ഒരു ഫോറും നാല് സിംഗിളും നേടി ഒരു ത്രില്ലർ സിനിമ പോലെ വില്യംസൺ കിവീസിന് വിജയ റൺസെടുത്ത് നൽകുകയായിരുന്നു.



അഹമ്മദബാദ് ടെസ്റ്റ്


അതേസമയം ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ അഞ്ചാം ദിവസത്തിൽ ഫലം കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിക്കില്ലയെന്ന് മനസ്സിലാക്കിയപ്പോൾ, മത്സരം സമനിലയിൽ പിരിയാൻ ഇരു ടീമകളുടെ നായകന്മാർ തീരുമാനിക്കുകയായിരുന്നു. ഓപ്പണർ ട്രാവിസ് ഹെഡ്ഡിനെ ബോൾഡാക്കി അക്സർ പട്ടേൽ താരത്തിന്റെ സെഞ്ചുറി നേട്ടം ഇല്ലാതാക്കി. 63 റൺസുമായി മാർനസ് ലാബുഷെയ്നും പത്ത് റൺസുമായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമാണ് അവസാനം ക്രീസിൽ നിന്നത്. വിരാട് കോലിയെ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തു. ആർ അശ്വിനാണ് പരമ്പരയിലെ കേമൻ.


ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ


ജൂൺ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ലണ്ടണിലെ ഓവൽ സ്റ്റേഡിയം ഓസ്ട്രേലിയ ഇന്ത്യ കലാശപ്പോരാട്ടത്തിന് വേദിയാകും. ഇൻഡോർ ടെസ്റ്റ് ജയത്തോടെ ഓസ്ട്രേലിയ തങ്ങളുടെ ഫൈനൽ പ്രവേശനം ഉറപ്പിച്ചിരുന്നു. അഹമ്മദബാദ് ടെസ്റ്റ് ജയിച്ചാൽ മാത്രമെ ഇന്ത്യക്ക് ഓവലിലേക്ക് ടിക്കറ്റെടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പരമ്പരയിലെ അവസാന ടെസ്റ്റ് സമനിലയിലേക്ക് പിരിയുകയും ക്രൈസ്റ്റ്ചർച്ചിൽ ന്യൂസിലാൻഡ്-ശ്രീലങ്കയെ മത്സരവും വിജയികളെ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയിലേക്ക് പോകുകയായിരുന്നു. എന്നാൽ കിവീസ് ലങ്കയെ ത്രില്ലറിലൂടെ തോൽപ്പിച്ചതോടെ രോഹിത് ശർമ്മയും സംഘവും ഓവൽ പ്രവേശനം ഉറപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.