WTC Final 2023 : ഓവർ കോൺഫിഡൻസ് നല്ലതല്ല! സിറാജിനെതിരെ അമ്പയർ വിക്കറ്റ് വിളിച്ചു; ഒസീസ് താരങ്ങൾ ഡഗ്ഗൗട്ടിലേക്ക്, പിന്നീട് നടന്നത്...
WTC Final 2023 Viral : കമാറൂൺ ഗ്രീൻ എറിഞ്ഞ പന്തിൽ മുഹമ്മദ് സിറാജിനെതിരെ അമ്പയർ LBW വിക്കറ്റ് വിളിക്കുകയായിരുന്നു. ഈ സമയം നാല് ഓസീസ് താരങ്ങൾ കളം വിട്ടിരുന്നു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കെതിരെ ശക്തമായ നിലയിലാണ് ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 173 റൺസിന്റെ ലീഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയ ഉയർത്തിയ 469 ആദ്യ ഇന്നിങ്സ് ലക്ഷ്യം പിന്തുടർന്ന് ഇന്ത്യക്ക് 296 റൺസെടുക്കാനെ സാധിച്ചുള്ളൂ. അജിങ്ക്യ രഹാനെ-ഷാർദുൽ താക്കൂർ ഇന്നിങ്സാണ് ഇന്ത്യയെ ഫോളോ-ഓൺ വഴുങ്ങുന്നതിൽ നിന്നും രക്ഷപ്പെടുത്തിയത്. രഹാനെയുടെയും താക്കൂറിന്റെയും പ്രതിരോധം തകർന്നതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ഏറെ കുറെ അവസാനിച്ച മട്ടിലായി.
അർധ-സെഞ്ചുറി നേടിയതിന് പിന്നാലെ താക്കൂർ പൂറത്തായതോടെ ഓസീസിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനപ്പിക്കാൻ ഒരു വിക്കറ്റ് മാത്രം മതി. അധികം സമയം വൈകിപ്പിക്കാതെ ഇന്ത്യൻ ഇന്നിങ്സ് എങ്ങനെയും അവസാനിപ്പിക്കണമെന്ന മട്ടിലാണ് ഓസീസ് താരങ്ങൾ. ക്രീസിൽ മുഹമ്മദ് സിറാജും. കമാറുൺ ഗ്രീൻ എറിഞ്ഞ ഫുൾ ലെങ്ത് പന്ത് സിറാജിന്റെ പാഡിൽ തട്ടുകയും അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. അമ്പയറിന്റെ വിധിക്കെതിരെ സിറാജ് ഡിആർഎസിന് അപ്പീൽ ചെയ്യുകയും ചെയ്തു.
ALSO READ : WTC Final 2023 : രഹാനെ-താക്കൂർ പ്രതിരോധത്തിന് ശേഷം ഇന്ത്യ വീണു; ഓസ്ട്രേലിയയ്ക്ക് 173 റൺസ് ലീഡ്
ഈ സമയം മൂന്ന് ഓസ്ട്രേലിയൻ താരങ്ങൾ തങ്ങളുടെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങുന്നത് സ്ക്രീനിൽ കാണാനിടയായത്. മൂന്ന് ഓസീസ് മുൻ ബാറ്റർമാരാണ് അടുത്ത ഇന്നിങ്സിന് വേണ്ടി വേഗം ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയതെന്ന് ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ്സ് തങ്ങളുടെ ലൈവ് വിവരണത്തിൽ പറയുന്നു. ഈ സമയം ഡിആർഎസ് പരിശോധിച്ചപ്പോൾ പന്ത് ബാറ്റിൽ തട്ടുന്നതായി തെളിയുകയും ഓൺ ഫീൽഡ് അമ്പയർ ക്രിസ് ഗാഫ്ഫനെ താൻ വിധിച്ച ഔട്ട് പിൻവലിക്കുകയും ചെയ്തു. ഈ തങ്ങളൾക്ക് പറ്റിയ അമേളി മനസ്സിലാക്കിയ ഓസീസ് താരങ്ങൾ കളത്തിലേക്ക് മടങ്ങി വരികയും ചെയ്തു. ശേഷം ഒരു ഓവറും കഴിഞ്ഞിട്ടാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് അവസാനിക്കുന്നത്.
ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 469 റൺസ് ലക്ഷ്യം പിന്തുടർന്ന് ഇന്ത്യയുടെ ഇന്നിങ്സ് 296 അവസാനിക്കുകയായിരുന്നു. 89 റൺസെടുത്ത റഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അർധ സെഞ്ചുറി നേടിയ ഷാർദുൽ താക്കൂറും 48 റൺസെടുത്ത ജഡേജയും ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും കരകയറ്റി. ഓവലിൽ തുടർച്ചയായി ഇത് മൂന്നാം തവണയാണ് താക്കൂർ അർധ സെഞ്ചുറി നേടുന്നത്. അതേസമയം അഞ്ച് റൺസ് മാത്രമെടുത്ത കെ.എസ് ഭരത് വീണ്ടും നിരാശപ്പെടുത്തി. ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് നേടി. പേസർമാരായ മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടും, കമാറൂൺ ഗ്രീനും ഇരണ്ട് വിക്കറ്റുകൾ വീതം നേടി. നഥാൻ ലിയോൺ ആണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റീവ് സ്മിത്തിന്റെയും ട്രാവിസ് ഹെഡിന്റെയും സെഞ്ചുറി ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യക്കെതിരെ 469 റൺസെടുത്തത്. ഇരുവരും ചേർന്ന് 300 ഓളം റൺസിന്റെ കൂട്ടുകെട്ട് ഓവലിൽ സൃഷ്ടിച്ചു. സ്മിത്തും ഹെഡും പുറത്തായതിന് പിന്നാലെ ഓസീസിന്റെ ബാറ്റ്‌സ്മാന്‍ തുടരെ കൂടാരം കയറി. 48 റണ്‍സ് നേടിയ അലക്‌സ് ക്യാരിയ്ക്ക് മാത്രമാണ് രണ്ടാം ദിനത്തില്‍ പിടിച്ചു നില്‍ക്കാനായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി. മുഹമ്മദ് ഷമിയും ഷാദുൽ താക്കൂറും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. ജഡേജയ്ക്കാണ് മറ്റൊരു വിക്കറ്റ്.
അതേസമയം രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയുടെ ആദ്യ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ഡേവിഡ് വാർണറും ഉസ്മാൻ ഖവാജയുമാണ് പുറത്തായത്. സിറാജിനും ഉമേഷ് യാദവിനുമാണ് വിക്കറ്റുകൾ. മൂന്നാം ദിനത്തിലെ അവസാന സെക്ഷനിൽ ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് പിന്നിട്ടു. 26 റൺസെടുത്ത മാർനെസ് ലാബുഷെയ്നും 17 റൺസുമായി സ്റ്റീവ് സ്മിത്തുമാണ് ഇപ്പോൾ ക്രീസിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...