ആന്റിഗ്വ: ഐസിസി അണ്ടർ 19 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യയുടെ കൗമാരപ്പട. നാല് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകർത്താണ് യാഷ് ദള്ളും സംഘവും ഇന്ത്യക്കായി അഞ്ചാം കിരീടം നേടുന്നത്. ഇതോടെ ഏറ്റവും കൂടുതൽ തവണ അണ്ടർ 19 ലോകകപ്പ് കീരിടം നേടുന്ന ടീമെന്ന് റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലീഷ് യുവനിരയെ ഇന്ത്യൻ സംഘം വരിഞ്ഞ് മുറുക്കുകയായിരുന്നു. 190 റൺസിനുള്ളിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ് മുഴുവൻ ഇന്ത്യൻ ബോളർമാർ ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചയച്ചു. മറുപടി ബാറ്റിങിനിറങ്ങിയ നീലപ്പട ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടെത്തുകയായിരുന്നു.


ഇംഗ്ലീഷ് ടീമിനായി 95 റൺസെടുത്ത ജെയിംസ് റൂയാണ് ഇംഗ്ലണ്ടിനെ 100 കടക്കാൻ സഹായിച്ചത്. ഇംഗ്ലണ്ടിന്റെ മധ്യനിരയെ തകർത്ത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി രാജ് ബാവ നാല് വിക്കറ്റ് സ്വന്തമാക്കി രവി കുമാർ എന്നിവർയായിരുന്നു ഇന്ത്യയുടെ സ്റ്റാർ പെർഫോർമേഴ്സ്. കൗശൽ താമ്പെയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കുന്നത്.


മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ശുഭകരമായ തുടക്കമല്ലായിരുന്നു ലഭിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ അങ്കൃഷ് രഘുവംശി പൂജ്യനായി പുറത്തായി. എന്നാൽ രണ്ടാം വിക്കറ്റ് ക്ഷെമയോടെ ഹർണൂർ സിങും ഷെയ്ഖ് റഷീദും ചേർന്ന് 49 റൺസിന്റെ കുട്ടുകെട്ട് സൃഷ്ടിച്ചു. ആ കൂട്ടുകെട്ട് 50 തികയ്ക്കുന്നതിനെ മുമ്പ് ഇന്ത്യയുടെ മറ്റൊരു ഓപ്പണർക്കും കൂടി പവലിയനിലേക്ക് തിരിക്കേണ്ടി വന്നു. 


ശേഷം ക്യാപ്റ്റൻ യാഷ് ദള്ളിനോടൊപ്പം ചേർന്ന് റഷീദ് മറ്റൊരു ഇന്നിങ്സ് സ്ഥാപിച്ചു. എന്നാൽ റഷീദ് അർധ സെഞ്ചുറി നേടിയതിന് പിന്നാലെ താരം പുറത്തായി. അടുത്ത ഓവറിൽ ക്യാപ്റ്റന്റെ വിക്കറ്റും കൂടി നഷ്ടമായതോടെ ഇന്ത്യൻ സംഘം പ്രതിരോധത്തിലായി. 


ശേഷമെത്തിയ നിശാന്ത് സിന്ധുവും ബോളിങിൽ ഇംഗ്ലണ്ടിനെ തകർത്ത രാജ് ബാവയും ചേർന്ന് ഇംഗ്ലീഷ് സമ്മർദത്തെ അതിജീവിച്ച് രാജ്യത്തെ കിരീടത്തിലേക്ക് നയിച്ചു. എന്നാൽ ജയം 30 റൺസിനരികെ ഇന്ത്യയുടെ രണ്ട് വിക്കറ്റും കൂടി പറത്തി ഇംഗ്ലീഷ് യുവനിര ഇന്ത്യയെ ഒന്നും കൂടി സമ്മർദത്തിലാക്കി. എന്നാൽ കൂടുതൽ ഒന്നും കാത്ത് നിൽക്കാൻ തയ്യറാകാതെ തുടരെ തുടരെ സിക്സറുകൾ പറത്തി വിക്കറ്റ് കീപ്പർ ദിനേഷ് ബാനാ ഇന്ത്യയെ അഞ്ചാ കിരീട നേട്ടത്തിലേക്ക് നയിച്ചു. 


2000ത്തിൽ മുഹമ്മദ് കെയ്ഫിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യമായി അണ്ടർ 19 ലോകകപ്പിൽ മുത്തമിടുന്നത്. ശേഷം 8 വർഷങ്ങൾ കഴിഞ്ഞ വിരാട് കോലിയും സംഘവുമാണ് ഇന്ത്യയിലേക്ക് രണ്ടാമത്തെ കിരീടമെത്തിക്കുന്നത്. 2012 ഉൻമുക്ത് ചന്ദും സംഘവും 2018 പൃഥ്വി ഷായുടെ നേൃത്വത്തിലുമാണ് ഇന്ത്യൻ കൗമാരപ്പട ഐസിസിയുടെ കപ്പിൽ മുത്തമിട്ടിട്ടുള്ളത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.