മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗും, രോഹിത് ശർമയുമായുള്ള ഇൻസ്റ്റാഗ്രാം തത്സമയ സംഭാഷണത്തിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യുശ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമർശം നടത്തിയെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതോടെ വീണ്ടും വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് യുവരാജ് സിംഗ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രോഹിത്തും യുവരാജും, യുശ്വേന്ദ്ര ചഹലിൻ്റെ സോഷ്യൽ മീഡിയ വീഡിയോകളെ കുറിച്ച് ചർച്ച ചെയ്യുകയും സംഭാഷണത്തിനിടയിൽ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്ക് ഉപയോഗിച്ചെന്നാണ് ആരോപണം. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെ വിശേഷിപ്പിക്കാൻ യുവരാജ് ഉപയോഗിച്ചത്. ഇതോടെ യുവരാജ് മാഫി മാംഗോ എന്ന ഹിന്ദി ട്വീറ്റ് ട്വിറ്ററിൽ വൈറലാവുകയായിരുന്നു.



യുവരാജിൻ്റെ ഭാഗത്തുനിന്നും ഇങ്ങനൊരു പ്രവർത്തി പ്രതീക്ഷിച്ചില്ലെന്നും, കാൻസറിനെ തോൽപ്പിച്ച യുവരാജിന് തൻ്റെ ജാതീയ ചിന്തകളെ തോൽപ്പിക്കാൻ ഇനിയുമായില്ല എന്നൊക്കെയാണ് ആരാധകരുടെ അഭിപ്രായം.


Also Read: കറുത്തവനായതിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്, തുറന്നു പറച്ചിലുമായി ക്രിസ് ഗെയ്ൽ


ഇതിനുമുൻപും യുവരാജ് വിവാദത്തിൽപ്പെട്ടിട്ടുണ്ട്. മുൻ ഇന്ത്യൻ സ്പിന്നർ Harbhajan Singh, യുവരാജും മുൻ പാക് ക്രിക്കറ്റ് താരം Shahid Afridi യുടെ ഫൗണ്ടേഷനെ പിന്തുണച്ചതിന് സോഷ്യൽ മീഡിയയിൽ വൻ വിമർശനം നേരിട്ടിരുന്നു.എന്നാൽ ഇന്ത്യയ്‌ക്കെതിരെയുള്ള അഫ്രീദിയുടെ വിഡിയോ വന്നതിന് ശേഷം ഇരുവരും അഫ്രീദിയെ അനുകൂലിച്ചതിൽ ഖേദിക്കുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.