Chahal-Dhanasree : ക്രിക്കറ്റ് താരം ചഹലും ഇൻഫ്ലുവൻസർ ധനശ്രീയും തമ്മിൽ വേർപിരിയുന്നു? വാർത്തകളോട് പ്രതികരിച്ച് ധനശ്രീ
Yuzvendra Chahal-Dhanashree Verma Divorce : ധനശ്രീ തന്റെ ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്നും ചഹൽ എന്ന പേര് നീക്കം ചെയ്തതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പ്രശ്നമുണ്ടെന്നുള്ള അഭ്യുഹങ്ങൾക്ക് തുടക്കമിടുന്നത്.
ന്യൂ ഡൽഹി : സെലിബ്രേറ്റി ദമ്പതികൾക്കിടെയിലുള്ള ചെറിയ മാറ്റം പോലും ഗോസിപ്പ് വാർത്തകൾക്ക് ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഗോസിപ്പ് വാർത്തകളിൽ ഇടം പിടിച്ച ഒരു വിഷയമായിരുന്നു ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചഹലും ഭാര്യയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നർത്തികയുമായ ധനശ്രീ വെർമ്മയും തമ്മിൽ വേർപിരിയാൻ ഒരുങ്ങുന്ന എന്ന കാര്യം. ഇക്കാര്യം നിഷേധിച്ചുകൊണ്ട് ആദ്യം തന്നെ ഇന്ത്യൻ സ്പിന്നർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ധനശ്രീയും അഭ്യൂഹങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നീണ്ട കുറിപ്പ് പങ്കുവച്ചാണ് വ്യാജ ഗോസിപ്പ് വാർത്തയ്ക്കെതിരെ ധനശ്രീ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ സംബന്ധിച്ചുള്ള അഭ്യഹം വെറിപ്പുള്ളവാക്കുന്നതും വേദനജനകവുമാണെന്ന് ധനശ്രീ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ലിഗമെന്റ് പ്രശ്നത്തെ തുടർന്ന് താരം കിടപ്പിലായിരുന്നു. 14 ദിവസം ഫിസിയോതെറാപ്പി തുടങ്ങിയ ചികിത്സ രീതിക്ക് വിധേയാകുമ്പോഴാണ് തന്റെ സ്വകാര്യ ജീവതത്തെ കുറിച്ച് വാസ്തവ വിരുദ്ധമായ വാർത്ത പുറത്ത് വന്നതെന്ന് ക്രിക്കറ്റ് താരത്തിന്റെ ഭാര്യ തന്റെ പോസ്റ്റിൽ കുറിച്ചു. പോസ്റ്റിന് താഴെയായി ചഹൽ 'എന്റേത്' എന്ന് കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.
ALSO READ : ആകെ ഉള്ളത് ബിസിസിഐയുടെ പെൻഷൻ; സച്ചിന് എല്ലാം അറിയാം; തന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വിനോദ് കാംബ്ലി
ധനശ്രീ തന്റെ ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്നും ചഹൽ എന്ന പേര് നീക്കം ചെയ്തതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പ്രശ്നമുണ്ടെന്നുള്ള അഭ്യുഹങ്ങൾക്ക് തുടക്കമിടുന്നത്. കൂടാതെ അടുത്ത ദിവസം ചഹൽ പുതിയ ജീവിതം എന്ന കുറിപ്പ് നൽകി ഒരു ചിത്രം തന്റെ ഇൻസ്റ്റാഗ്രം സ്റ്റോയിൽ പങ്കുവച്ചതോടെ അഭ്യുഹങ്ങൾക്ക് ശക്തി വെക്കുകയും ചെയ്തു.
ഇതിന് പിന്നാലെ സംഭവം നിഷേധിച്ചുകൊണ്ട് ചഹൽ രംഗത്തെത്തി. തങ്ങളുടെ സ്വകാര്യം ജീവിത സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ആരും വിശ്വസിക്കരുത്. ഇത് ഇവിടെ അവസാനിപ്പിക്കണമെന്ന് ചഹൽ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ എല്ലാവരോടുമായി ആവശ്യപ്പെടുകയും ചെയ്തു. 2020തിലാണ് ചഹലും ധനശ്രീയും തമ്മിൽ വിവാഹിതരാകുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.