ദുബായ്: ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ(Sunrisers Hyderabad) തക‌‌ർത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. ആറ് വിക്കറ്റിനാണ് (Wicket) കൊൽക്കത്തയുടെ ജയം. ഹൈദരാബാദ് ഉയർത്തിയ 116 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ നൈറ്റ് റൈഡേഴ്സ് മറികടന്നു. യുവതാരം ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) അര്‍ധ സെഞ്ച്വറിയിലാണ് കൊല്‍ക്കത്തയുടെ കുതിപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

13 കളിയിൽ 12 പോയിന്റോടെ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്ന കൊൽക്കത്തയ്ക്ക് മികച്ച നെറ്റ് റൺറേറ്റും അനുകൂല ഘടകമാണ്. അവസാനക്കാരായ സണ്‍റൈസേഴ്‌സ് നേരത്തെ പുറത്തായിരുന്നു. 14-ാം സീസണില്‍ ആകെ രണ്ട്‌ മത്സരങ്ങളിലാണ്‌ അവര്‍ ജയിച്ചത്‌.     


Also Read: Durand Cup : എക്സ്ട്രാ ടൈമിൽ എഡു ബേഡിയയുടെ ഗോളിൽ FC Goa ഡ്യൂറാൻഡ് കപ്പ് ചാമ്പ്യന്മാർ


ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (51 പന്തില്‍ 57), നിതീഷ്‌ റാണ (33 പന്തില്‍ 25), ദിനേഷ്‌ കാര്‍ത്തിക്ക്‌ (12 പന്തില്‍ പുറത്താകാതെ 18) എന്നിവരാണ് കൊല്‍ക്കത്തയെ ജയത്തിലേക്കു നയിച്ചത്‌. വെടിക്കെട്ട് വീരന്‍ വെങ്കടേഷ് അയ്യരെ(14 പന്തില്‍ 8) അഞ്ചാം ഓവറിലെ നാലാം പന്തില്‍ ഹോള്‍ഡര്‍ ബൗള്‍ഡാക്കി. പവര്‍പ്ലേയില്‍ എന്ന 36-1 സ്‌കോറിലായിരുന്നു കെകെആര്‍. തൊട്ടടുത്ത ഓവറില്‍ രാഹുല്‍ ത്രിപാഠിയെ (ആറ് പന്തില്‍ ഏഴ്) റാഷിദ് ഖാന്‍ അഭിഷേകിന്‍റെ കൈകളിലെത്തിച്ചു. എന്നാല്‍ ഗില്‍ 44 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ കൊല്‍ക്കത്ത ട്രാക്കിലായി. എങ്കിലും കൗള്‍ 51 പന്തില്‍ 57 റണ്‍സെടുത്ത ഗില്ലിനെ 17-ാം ഓവറില്‍ ഹോള്‍ഡറുടെ കൈകളിലെത്തിച്ചു. 


Also Read: IPL 2021 : ഏഴാം സ്ഥാനത്താണെങ്കിലും മുംബൈ ഇന്ത്യൻസിനെ അങ്ങനെ എഴുതി തള്ളാനാകില്ല, ഈ കണക്കുകൾ ശരിയായാൽ മുംബൈക്കും പ്ലേ ഓഫിൽ


പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് റാണ കൊല്‍ക്കത്തയെ  മുന്നോട്ടുനയിച്ചു. ഹോള്‍ഡറിന്‍റെ 18-ാം ഓവറിലെ അവസാന പന്തില്‍ സാഹയ്‌ക്ക് ക്യാച്ച് നല്‍കി റാണ മടങ്ങിയെങ്കിലും ജയിക്കാന്‍ രണ്ട് ഓവറില്‍ 10 റണ്‍സ് കെകെആറിന് മതിയായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് ദിനേശ് കാര്‍ത്തിക്കും, ഓയിന്‍ മോര്‍ഗനും‌ കൊല്‍ക്കത്തയെ രണ്ട് പന്ത് ബാക്കിനില്‍ക്കേ എത്തിച്ചു. 


നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ (Batting) ഹൈദരാബാദിനെ 20 ഓവറില്‍ 115-8 എന്ന സ്‌കോറില്‍ കൊല്‍ക്കത്ത ഒതുക്കി. 26 റണ്‍സെടുത്ത നായകന്‍ കെയ്‌ന്‍ വില്യംസണാണ് ടോപ് സ്‌കോറര്‍ (Top Scorer). സൗത്തിയും മാവിയും ചക്രവര്‍ത്തിയും രണ്ട് വീതവും ഷാക്കിബ് ഒരു വിക്കറ്റും നേടി. 
ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (Kaine Williams) ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനായി സന്ദീപ് ശര്‍മ്മയ്‌ക്ക് പകരം ഉമ്രാന്‍ മാലിക്കെത്തി. അതേസമയം കൊല്‍ക്കത്തയില്‍ ടിം സീഫെര്‍ട്ടിന് ഷാക്കിബ് അല്‍ ഹസന്‍ ഇടംപിടിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.