5G-ക്ക് 600 എംബി സ്പീഡ്, വേഗത കുറഞ്ഞും കൂടിയും മറ്റ് നഗരങ്ങളിൽ; നെറ്റ്വർക്കുകളുടെ വേഗത ഒറ്റ നോട്ടത്തിൽ
ഗ്ലോബൽ ഇൻഡക്‌സ് അനുസരിച്ച്, മൊബൈൽ ഡൗൺലോഡ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് 117-ാം സ്ഥാനത്താണ്
ന്യൂഡൽഹി: ഫൈവ് ജിയുടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ വേഗത കണക്കുകൾ പുറത്ത്. ജിയോ, എയർടെൽ നെറ്റ്വർക്കുകളുടെ വേഗതയാണ് സ്പീഡ് ടെസ്റ്റിന് ശേഷം കമ്പനികൾ പുറത്ത് വിട്ടത്. 600 Mbps ആണ് ജിയോയുടെ നിലവിലെ ഡൗണ്‍ലോഡിങ്ങ് സ്പീഡ്.ഓക്ക്‌ലയുടെ കണക്കുകളാണ് പുറത്ത് വന്നത്.
ഡൽഹിയിൽ വേഗത
ഡൽഹിയിൽ എയർടെൽ 197.98 Mbps മുതൽ ഏകദേശം 200 Mbps വരെ ഡൗൺലോഡിങ്ങ് വേഗതയിൽ എത്തിയപ്പോൾ ജിയോ 600 Mbps (598.58 Mbps) വേഗത രേഖപ്പെടുത്തി.
കൊൽക്കത്തയിലെ വേഗത
കൊൽക്കത്തയിൽ, ഓപ്പറേറ്റർമാരുടെ ശരാശരി ഡൗൺലോഡിങ്ങ് സ്പീഡ് ജൂൺ മുതൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എയർടെല്ലിന്റെ ശരാശരി ഡൗൺലോഡ് വേഗത 33.83 എംബിപിഎസ് ആണെങ്കിൽ ജിയോയുടെ ശരാശരി വേഗത 482.02 എംബിപിഎസ് ആണ്.
മുംബൈ
മുംബൈയിൽ, ജൂൺ മുതൽ ജിയോയുടെ 515.38 Mbps ശരാശരി ഡൗൺലോഡുമായി താരതമ്യം ചെയ്യുമ്പോൾ എയർടെൽ 271.07 Mbps എന്ന ശരാശരി ഡൗൺലോഡ് വേഗതയിലാണുള്ളത്
വാരണാസി
വാരണാസിയിൽ
ജിയോയുടെയും എയർടെല്ലിന്റെയും ഡൗൺലോഡ് വേഗത ഇവിടെ ഏതാണ്ട് തുല്യമാണ്. ജിയോയുടെ ശരാശരി ഡൗൺലോഡ് വേഗതയായ 485.22 എംബിപിഎസ് ആണെങ്കിൽ 2022 ജൂൺ മുതൽ എയർടെൽ 516.57 എംബിപിഎസ് വേഗത കൈവരിച്ചു.
ഭാരതി എയർടെൽ എട്ട് നഗരങ്ങളിലാണ് 5G സേവനങ്ങൾ ആരംഭിച്ചത്. ജിയോയുടെ 5G ബീറ്റ ടെസ്റ്റ് 'JioTr 5G ഫോർ ഓൾ' ഇപ്പോൾ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് 'ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി' എന്നീ നാല് നഗരങ്ങളിൽ ലഭ്യമാണ്.
വ്യത്യസ്‌ത റിപ്പോർട്ടുകൾ
ഒക്‌ലയുടെ സമീപകാല ഉപഭോക്തൃ സർവേ പ്രകാരം, 89 ശതമാനം ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളും 5G-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ തയ്യാറാണ്. സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് അനുസരിച്ച്, മൊബൈൽ ഡൗൺലോഡ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് 117-ാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...