ടെലികമ്മ്യൂണിക്കേഷൻ കമ്പനികളായ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവ 5ജി ട്രയലുകൾക്കായി ഒരു വർഷത്തേക്ക് കൂടി നീട്ടിനൽകാൻ ടെലികോം ഡിപ്പാർട്ട്‌മെന്റിനോട് (DoT) അഭ്യർത്ഥിച്ചു. കമ്പനികൾക്കുള്ള പെർമിറ്റ് നവംബർ 26 ന് അവസാനിക്കുമെന്നതിന് പിന്നാലെയാണ് അഭ്യർത്ഥന. ടെലികോം വകുപ്പ് ഇതിന് സമ്മതിച്ചാൽ, 5G ലേലം 2022 രണ്ടാം പകുതിയിലേക്ക് നീങ്ങും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷം മേയിൽ ടെലികോം കമ്പനികൾക്ക് ആറ് മാസത്തേക്ക് വിവിധ സ്ഥലങ്ങളിൽ പരീക്ഷണം നടത്താൻ സർക്കാർ സ്പെക്ട്രം അനുവദിച്ചിരുന്നു. ഇതിൻറെ ഭാഗമായി തന്നെ എയർടെല്ലും  എറിക്സണും ചേർന്ന് ഒരു ഗ്രാമപ്രദേശത്ത് 5G നെറ്റ്‌വർക്ക് ഡെമോൺസ്‌ട്രേഷൻ നടത്തിയിരുന്നു.


Also Read: Squid game app| സ്ക്വിഡ് ഗെയിം ആപ്പുകൾ അപകടം, മാൽവെയറുകൾ ഫോണിൽ കടന്നേക്കാം


സ്‌പെക്‌ട്രം ലേലത്തിനായുള്ള വിലനിർണ്ണയം സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ അഭിപ്രായം തേടി ടെലികോം വകുപ്പ് 5ജിയുടെ വാണിജ്യ ലോഞ്ച് ആരംഭിച്ചു. റിപ്പോർട്ട് അനുസരിച്ച്, ഒരു ടെലികോം ഇൻഡസ്ട്രി എക്സിക്യൂട്ടീവ് ET റിപ്പോർട്ട് ചെയ്തു, “മൂന്ന് ടെലികോം കമ്പനികളും അവരുടെ പരീക്ഷണങ്ങൾ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ആഗ്രഹിക്കുന്നു.


ഇന്ത്യയിലെ 5G നെറ്റ്‌വർക്ക് വില


ടെലികോം ഡിപ്പാർട്ട്മെൻറ് സ്ഥാപിച്ച 3.3-3.6 GHz ബാൻഡിലെ 5G സ്‌പെക്‌ട്രത്തിന് ഏറ്റവും കുറഞ്ഞ വില 50,000 കോടി രൂപയാണ്, ഇത് ടെലികോം കമ്പനികൾക്ക് അത്ര പെട്ടെന്ന് വാങ്ങാൻ കഴിയാത്തത്ര ഉയർന്നതാണ്, സർക്കാരിൻറെ പുതിയ ശുപാർശകളിൽ വില കുറയ്ക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ


Also Read: PhonePe New Charges| ഫോൺ പേ റീച്ചാർജുകൾക്ക് ഇനി പ്രോസസ്സിങ്ങ് ചാർജ്, രണ്ട് രൂപ വരെ ഈടാക്കും


ഇത്തരത്തിലുള്ള താത്കാലിക സമയ തടസ്സം ഒരു പരിധിവരെ ഇന്ത്യൻ മൊബൈൽ ഒാപ്പറേറ്റർമാർക്ക് ഗുണകരമാണ്. ഇ കാലയളവിൽ ഇവർക്ക് തങ്ങളുടെ നെറ്റ്വർക്ക് സംവിധാനങ്ങൾ പൂർത്തിയാക്കാൻ കഴിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.