ഇന്നത്തെ കാലത്ത് വാഹനങ്ങളുടെ വില ദിനംപ്രതി വർധിച്ചുവരികയാണ്. ഒരു വീട്ടിൽ ഒരു കാർ എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. നിങ്ങൾക്ക് ഇപ്പോഴും ഒരു കാർ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടാകാം. ബജറ്റ് ആയിരിക്കാം പ്രധാന പ്രശ്‌നം. അങ്ങനെയെങ്കിൽ 5 ലക്ഷം രൂപയിൽ താഴെ നിങ്ങൾക്ക് ഒരു കാർ സ്വന്തമാക്കാൻ സാധിക്കും. അത്തരത്തിൽ 5 ലക്ഷം രൂപയിൽ താഴെ ലഭ്യമാകുന്ന മൂന്ന് കാറുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1. മാരുതി സുസുക്കി ആൾട്ടോ K10


ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയേറിയ വാഹന നിർമ്മാണ കമ്പനികളിലൊന്നാണ് മാരുതി സുസുക്കി. വർഷങ്ങളായി ഇന്ത്യയിൽ നിരവധി വാഹനങ്ങളാണ് മാരുതി പുറത്തിറക്കിയിട്ടുള്ളത്. അത്തരത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന കാറുകളിലൊന്നാണ് മാരുതി സുസുക്കിയുടെ ആൾട്ടോ K10. 3.99 ലക്ഷം രൂപയ്ക്ക് (എക്‌സ് ഷോറൂം) ഈ വാഹനം സ്വന്തമാക്കാൻ സാധിക്കും. 


ALSO READ: എതിരാളികൾ കരുതിയിരുന്നോളൂ; ഇനി റോയൽ എൻഫീൽഡിന്റെ 'ഗറില്ലാ' യുദ്ധം


67 പിഎസ് പവറും 89 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കുന്ന 1 ലിറ്റർ K10C പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.  


2. മാരുതി സുസുക്കി എസ്-പ്രസോ


മാരുതി സുസുക്കി പുറത്തിറക്കുന്ന മറ്റൊരു ജനപ്രിയ വാഹനമാണ് എസ്-പ്രസോ. സാധാരണക്കാർക്ക് കയ്യിലൊതുങ്ങുന്ന ബജറ്റിലാണ് ഈ വാഹനം കമ്പനി പുറത്തിറക്കുന്നത്. 4.26 ലക്ഷം രൂപയ്ക്ക് (എക്‌സ്-ഷോറൂം) എസ്-പ്രസോ സ്വന്തമാക്കാൻ സാധിക്കും. മാനുവൽ ട്രാൻസ്മിഷനോട് കൂടിയെത്തുന്ന ബേസ് മോഡലാണ് 5 ലക്ഷം രൂപയിൽ താഴെ ലഭ്യമാകുക. 


3. റെനോ ക്വിഡ്


റെനോയിൽ നിന്ന് 5 ലക്ഷം രൂപയിൽ താഴെ ലഭ്യമാകുന്ന വാഹനമാണ് ക്വിഡ്. 4.69 ലക്ഷം രൂപയ്ക്ക് (എക്‌സ്-ഷോറൂം) ക്വിഡ് സ്വന്തമാക്കാൻ സാധിക്കും. 68 പിഎസ് പവറും 91 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കുന്ന 1 ലിറ്റർ SCe പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മോഡലാണ് ഈ വിലയ്ക്ക് ലഭ്യമാകുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.