ഇന്ത്യൻ പൗരന്മാർക്ക് ആധാർ കാർഡ് ഒരു പ്രധാന രേഖയാണ്. ഓരോ ഇന്ത്യൻ പൗരനും ഒരൊറ്റ ഐഡന്റിഫിക്കേഷൻ നമ്പർ നൽകുന്നതിനായി 2012ലാണ് യുഐഡിഎഐ ആധാർ കാർഡ് ആരംഭിച്ചത്. പേര്, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ആധാർ കാർഡിൽ ഉൾപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്ക് അക്കൗണ്ടുകൾ, പൊതുവിതരണ സംവിധാനം (പിഡിഎസ്), പെൻഷനുകൾ, ഇപിഎഫ് പിൻവലിക്കൽ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കീമുകൾ ലഭിക്കുന്നതിന് ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. നിങ്ങളുടെ ആധാർ കാർഡിൽ തെറ്റുകൾ സംഭവിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആധാർ കാർഡിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തെറ്റുകളില്ലാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.


ALSO READ: LIC ADO Recruitment 2023: അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം; വിശദാംശങ്ങൾ പരിശോധിക്കുക


ആധാർ കാർഡിൽ തെറ്റുകൾ ഉണ്ടായാൽ ഇപ്പോൾ, നിങ്ങൾക്ക് ഓൺലൈനായി ആധാർ കാർഡിൽ പേര് മാറ്റുകയോ നിങ്ങളുടെ പേരിന്റെ അക്ഷരവിന്യാസം ശരിയാക്കുകയോ ചെയ്യാം. ഓൺലൈനിൽ പേര് മാറ്റുന്നതിനോ അക്ഷരവിന്യാസം ശരിയാക്കുന്നതിനോ ഉള്ള ഘട്ടം ഘട്ടമായുള്ള രീതി എന്താണെന്ന് നോക്കാം.


ഘട്ടം 1: https://ssup.uidai.gov.in/ssup/ എന്ന വെബ്സൈറ്റിൽ ആധാർ പോർട്ടൽ സന്ദർശിക്കുക


ഘട്ടം 2: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് 'ലോഗിൻ' ചെയ്യുക.


ഘട്ടം 3: 'സ‍ർവീസ്' വിഭാഗത്തിന് താഴെയുള്ള 'അപ്‌ഡേറ്റ് ആധാർ ഓൺലൈൻ' എന്നതിൽ ക്ലിക്ക് ചെയ്യുക.


ഘട്ടം 4: 'എഡിറ്റ് നെയിം' ഓപ്ഷൻ തിരഞ്ഞെടുത്ത് ശരിയായ അക്ഷരവിന്യാസം ടൈപ്പ് ചെയ്യുക.


ഘട്ടം 5: സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.


ഇതിനായി റീഫണ്ട് ലഭിക്കാത്ത ഡെബിറ്റ്/ക്രെഡിറ്റ് കാർഡോ നെറ്റ് ബാങ്കിംഗോ ഉപയോഗിച്ച് നിങ്ങൾ 50 രൂപ നൽകേണ്ടിവരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.