ന്യൂഡൽഹി:  ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രേഖയാണ് ആധാർ കാർഡ്. ഓരോ ചെറുതും വലുതുമായ ആവശ്യങ്ങൾക്കും ആധാർ കാർഡ് ഉപയോഗിക്കുന്നത് മൂലം ആധാർ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ ആധാർ കാർഡ് മറന്നു വെക്കാനും സാധ്യതയുണ്ട്. ഇത്തരത്തിൽ നഷ്ടപ്പെട്ട ആധാർ കാർഡ് എങ്ങനെ വീണ്ടും ഓൺലൈനിൽ ലഭിക്കുമെന്ന് പരിശോധിക്കാം. ഇതിൻറെ ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങൾ പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആധാർ കാർഡ് എങ്ങനെ തിരികെ ലഭിക്കും


ഘട്ടം 1 - ആദ്യം UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് uidai.gov.in സന്ദർശിക്കുക.
ഘട്ടം 2 - ഇതിന് ശേഷം ഉപയോക്താവ് നഷ്ടപ്പെട്ടതോ മറന്നതോ ആയ EID/UID ക്ലിക്ക് ചെയ്യണം. അതിനുശേഷം താഴെ കാണുന്ന മൈ ആധാർ ടാബിൽ ക്ലിക്ക് ചെയ്യണം.
ഘട്ടം 3 - ഇതിനുശേഷം നിങ്ങൾക്ക് EID അല്ലെങ്കിൽ ആധാർ നമ്പർ തിരികെ ലഭിക്കണോ എന്ന് തീരുമാനിക്കാം.
ഘട്ടം 4 - ഇതിനുശേഷം ഉപയോക്താവ് അവന്റെ മുഴുവൻ പേരും ഫോൺ നമ്പറും ഇമെയിൽ വിലാസവും ക്യാപ്ച കോഡും നൽകണം.
ഘട്ടം 5 - തുടർന്ന് ഉപയോക്താക്കൾ OTP  ബട്ടണിൽ ക്ലിക്ക് ചെയ്യണം. ഇതിന് ശേഷം സ്ഥിരീകരണത്തിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് OTP ലഭിക്കും
ഘട്ടം 6 - ഇതിന് ശേഷം OTP നൽകണം. തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും നിങ്ങളുടെ ആധാർ നമ്പറും എൻറോൾമെന്റ് ഐഡിയും ലഭിക്കും


നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ, ഓൺലൈനിലോ ഓഫ്‌ലൈനായോ പോലീസിൽ പരാതി നൽകുന്നതാണ് നല്ലത്. അല്ലെങ്കിൽ ആരെങ്കിലും നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ഓൺലൈൻ പരാതി നടപടി വളരെ എളുപ്പമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ