ചികിത്സിക്കാൻ ചെല്ലുന്ന ആശുപത്രിമുതൽ ഇങ്ങോട്ട് എല്ലായിടത്തും ആവശ്യമുള്ള രേഖയാണ് ആധാർ. എല്ലാ സർക്കാർ പദ്ധതികളും സേവനങ്ങളുടെ അടക്കം ആധാർ വഴിയാണ് ആളുകളിലേക്ക് പ്രയോജനപ്പെടുത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയിൽ തന്നെ ആധാർ ബയോമെട്രിക് വിവരങ്ങൾ വ്യാജമായി നിരവധി പേർ ഉപയോഗിക്കുന്നതായി കേസുകളുണ്ട്.എപ്പോഴും ഉപയോഗിക്കേണ്ടി വരുന്നതിനാൽ ഇത്തരം വ്യാജ ആധാറുകൾ ഉപയോക്താക്കളെയും വട്ടം ചുറ്റിക്കുന്നുണ്ട്.


Also ReadBSNL നല്‍കുന്നു അടിപൊളി ഓഫര്‍, ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 5GB Free Data


ഇത് കൊണ്ട് തന്നെ ആധാർ കാർഡിലെ ബയോമെട്രിക് ലോക്ക് ചെയ്യാനോ അൺലോക്ക് ചെയ്യാനോ ഉള്ള സൗകര്യം UIDAI  ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്.


ആധാർ ബയോമെട്രിക് വിവരങ്ങൾ  എങ്ങിനെ ലോക്ക് ചെയ്യാം


ഘട്ടം 1: ആദ്യം, യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് httpsuidai.gov.in -ൽ പ്രവേശിക്കുക


STEP2: ഹോം പേജിൽ, മൈ ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.


STEP3: ആധാർ സേവനങ്ങളിലെ ബയോമെട്രിക്സ് ലോക്ക്/അൺലോക്ക് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.


STEP4: അതിനുശേഷം, ഒരു പുതിയ പേജ് തുറക്കും. ആ ബോക്സ് ടിക്ക് ചെയ്യുക.


STEP5: ഇതിനുശേഷം, ആധാർ കാർഡ് നമ്പറും ക്യാപ്‌ച കോഡും നൽകുക.


STEP6: ഇപ്പോൾ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ OTP വരും.


STEP7: ആ OTP പൂരിപ്പിച്ച് സമർപ്പിക്കുക.


STEP8: തുടർന്ന് ലോക്കിംഗ് ഫീച്ചർ പ്രവർത്തനക്ഷമമാക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.


STEP9: നിങ്ങളുടെ ആധാർ ബയോമെട്രിക്സ് ഡാറ്റ ലോക്ക് ചെയ്യപ്പെടും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.