ബംഗളൂരു: അടുത്ത ലൂണാര്‍ മിഷനായ ചന്ദ്രയാന്‍-3യുമായി ഐഎസ്ആര്‍ഒ എത്തുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വളരെയധികം ആത്മവിശ്വാസത്തോടെയാണ് ചന്ദ്രയാന്‍-2 ദൗത്യ൦ ഐഎസ്ആര്‍ഒ ഏറ്റെടുത്തത്. എന്നാല്‍, ചന്ദ്രയാന്‍-2വിന്‍റെ സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു.


എന്നാല്‍, സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി ഐഎസ്ആര്‍ഒ വീണ്ടും എത്തിയിരിക്കുകയാണ്. ചന്ദ്രയാന്‍-3 പദ്ധതിയാണ് ഇനി ഐഎസ്ആര്‍ഒയ്ക്ക് മുന്‍പിലുള്ളത്. 


2020 നവംബറില്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിയ്ക്ക് മുന്നോടിയായി  ഐഎസ്ആര്‍ഒ മൂന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ ദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് സൂചന.


ചൊവ്വാഴ്ച ചേര്‍ന്ന ഓവര്‍വ്യു കമ്മിറ്റി ചന്ദ്രയാന്‍ 3ന്‍റെ ടെക്‌നിക്കല്‍ കോണ്‍ഫിഗറേഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ട്. 


അതേസമയം, ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ഐഎസ്ആര്‍ഒ ഇതുവരെ പുരതുവിട്ടിട്ടില്ല. 


ചന്ദ്രയാന്‍-2 വിക്രം ലാന്‍ഡറിന് അവസാന നിമിഷം എന്ത് സംഭവിച്ചു എന്ന കാര്യത്തിലും ഐഎസ്ആര്‍ഒ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. പരാജയ പഠന സമിതി റിപ്പോര്‍ട്ടിനെക്കുറിച്ചും ഇത് വരെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. അതേസമയം, ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.