JIO എന്ന ഒരൊറ്റ സംരംഭത്തിലൂടെ രാജ്യത്തെ ടെലികോം-ഇന്‍റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.  JIO വിപ്ലവത്തിനു ശേഷം ഇനി എന്ത്? ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയാണ് കമ്പനിയുടെ അടുത്ത കാൽവെപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത രണ്ടു വർഷത്തിനകം 200 മില്യൺ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് റിലയൻസ് (Reliance).  ഇതോടെ, നിലവിൽ രാജ്യത്തുള്ള എല്ലാ സ്മാർട്ട്ഫോൺ കമ്പനികൾക്കും ഒരു മികച്ച എതിരാളിയായി റിലയന്‍സ് മാറുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായി, ഇന്ത്യയിലെ ഉൽപാദന ശേഷി വർദ്ധിപ്പിക്കാൻ പ്രാദേശിക വിതരണക്കാരോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.


ALSO READ | Jio IPL Special offer: IPL പ്രമാണിച്ച് പുതിയ ഓഫറുകളുമായി Reliance Jio


Jio ഫോണിന്‍റെ പുതിയ പതിപ്പ് വികസിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ആഭ്യന്തര അസംബ്ലർമാരുമായി കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഗൂഗിള്‍ (Google) ആന്‍ട്രോയ്ഡ് വേര്‍ഷനിലാകും 4,000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിക്കുക. റിലയൻസ് ജിയോയിൽ നിന്ന് വില കുറഞ്ഞ  വയർലെസ് പ്ലാനുകൾക്കൊപ്പം വിലകുറഞ്ഞ ഫോണുകളും വാഗ്ദാനം ചെയ്യുക എന്നതാണ് കമ്പനിയുടെ ആശയം.


ALSO READ |  83 വര്‍ഷത്തേക്ക് സൗജന്യ സബ്സ്ക്രിബ്ഷനുമായി Netflix: ചെയ്യേണ്ടത്...


ജിയോയിലേതിന് സമാനമായ ബിസിനസ് തന്ത്രമാണ് കമ്പനി സ്മാര്‍ട്ട്‌ ഫോണുകളിലും ഉപയോഗിക്കുക. സ്മാർട്ട്‌ഫോൺ ഉപയോക്തൃ അടിത്തറയ്ക്കായി ഒരു ലളിതമായ ഉൽപ്പന്നം വാഗ്ദാനം ചെയ്യുക ഇതാണ് കമ്പനിയുടെ ലക്ഷ്യം.  ആഭ്യന്തര ഉൽ‌പാദനം വർദ്ധിപ്പിക്കാനും ഇറക്കുമതി വെട്ടിക്കുറയ്ക്കാനുമുള്ള ഇന്ത്യൻ സർക്കാരിന്റെ പദ്ധതിക്ക് അനുസൃതമായിട്ടായിരിക്കും പുതിയ ബിസിനസ്സ് സംരംഭമെന്നാണ് റിപ്പോര്‍ട്ട്. 


ALSO READ | viral video: യുവതിക്കൊപ്പം സെൽഫിയ്ക്ക് പോസ് ചെയ്ത് കരടി.. ! 


രണ്ട് വർഷത്തിനുള്ളിൽ 150 മില്ല്യൺ മുതൽ 200 മില്യൻ വരെ ഫോണുകൾ വിൽക്കുകയെന്ന ലക്ഷ്യം പ്രാദേശിക സ്മാർട്ട്‌ഫോണുകളുടെ ഉൽപാദനത്തിൽ വൻ വർധനവിന് കാരണമാകു൦ എന്നത് വ്യക്തം. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഏകദേശം 165 മില്യൻ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ ഉത്പാദിപ്പിച്ചത്. അതിൽ അഞ്ചില്‍ ഒരെണ്ണം 7000 രൂപയ്ക്ക് താഴെ വില വരുന്നവയായിരുന്നു. 


ALSO READ | റിലയന്‍സുമായി ബൈറ്റ്ഡാന്‍സിന്‍റെ ചര്‍ച്ച: ടിക് ടോക് തിരികെ ഇന്ത്യയിലേക്ക്?


വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളുടെ ഉത്പാദനം ഔട്ട്‌സോഴ്സ് ചെയ്യാൻ റിലയൻസ് ശ്രമിക്കുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെയാണെങ്കിൽ, ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള റിലയൻസിന്റെ പദ്ധതികള്‍ ഇന്ത്യ ആസ്ഥാനമായുള്ള OEMകൾക്ക് വലിയ ഉത്തേജനമാകും.